Breaking NewsKeralaLead NewsNEWSpolitics

തദ്ദേശ തെരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ തന്നെ പയറ്റാൻ കോൺ​ഗ്രസ് !! തർക്കമില്ലാത്ത സീറ്റുകളിൽ ആദ്യമാദ്യം പ്രഖ്യാപനം… 30 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടികയിൽ ധാരണ, കെ മുരളീധരൻ വട്ടിയൂർകാവ്, വി.ടി. ബൽറാം തൃത്താല, ടി.എൻ പ്രതാപൻ മണലൂർ, ആദ്യഘട്ട പ്രഖ്യാപനം ഫെബ്രുവരി 25ന് മുൻപ്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ബഹുദൂരം മുന്നിലെന്നു റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ധാരണയായിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. സിറ്റിങ് സീറ്റുകൾക്കൊപ്പം, തർക്കമില്ലാത്ത സീറ്റുകളിലെ സ്ഥാനാർഥികളെ ആദ്യമാദ്യം പ്രഖ്യാപിക്കാനാണ് നീക്കം. മുപ്പതിലധികം മണ്ഡലങ്ങളെ ഉൾപ്പെടുത്തിയുള്ള ആദ്യഘട്ട പട്ടിക ഫെബ്രുവരി 25 ന് മുൻപു പുറത്തിറക്കാനുള്ള തിരക്കിട്ടുള്ള ശ്രമം നേതൃത്വം ആരംഭിച്ചുകഴിഞ്ഞു. രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ട വട്ടിയൂർക്കാവിൽ തന്നെ കെ. മുരളീധരനെ നിർത്താനാണ് നേതൃത്വത്തിന്റെ ശ്രമം. അതുപോലെ തൃത്താലയിൽ വി.ടി. ബൽറാം, മണലൂരിൽ ടി.എൻ. പ്രതാപൻ എന്നിവർ സ്ഥാനാർഥിത്വം ഉറപ്പിച്ചുകഴിഞ്ഞുവെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഈ മാസം 25നും രണ്ടാം ഘട്ടം പുതുയുഗ യാത്ര കഴിഞ്ഞ് മാർച്ച് ആറിനു ശേഷമാകും പ്രഖ്യാപിക്കുക. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലും സ്ഥാനാർഥികളെ നേരത്തേ തീരുമാനിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതു വിജയിക്കുകയും ചെയ്തു. ഇതേ തന്ത്രം തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രയോ​ഗിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

Signature-ad

അതേസമം എംപിമാരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മത്സരിക്കാനുള്ള താൽപര്യം കെ. സുധാകരൻ രാഹുൽ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും അറിയിച്ചിട്ടുണ്ട്. കോന്നി തിരിച്ചു പിടിക്കാൻ അടൂർ പ്രകാശിനെ രംഗത്തിറക്കണമെന്ന അഭിപ്രായം നേതൃനിരയിൽ പലർക്കുമുണ്ടെങ്കിലും ഉപതിര‍ഞ്ഞെടുപ്പു നടന്നാൽ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം കൈവിട്ടു പോകുമോയെന്ന ആശങ്കയിൽ ഈ ഒരു ഉദ്യമത്തിനു മുതിരണമോയെന്ന ചിന്തയിലാണ് നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: