Breaking NewsIndiaKeralaLead NewsNEWSpoliticsReligion

ശബരിമല യുവതീ പ്രവേശനം : മാർച്ച് 14നുള്ളിൽ നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി

ദില്ലി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാര്‍ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. ശബരിമലയിലെ യുവതീപ്രവേശമുൾപ്പെടെ, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹർജികൾ പരിഗണിച്ചത്.

9 അംഗ ബെഞ്ച് ഇതിനായി രൂപീകരിച്ചു. ഏപ്രിൽ 7 മുതൽ വാദം തുടങ്ങും. വാദത്തിന് ഏപ്രിൽ 22വരെ സമയപരിധി നിശ്ചയിച്ചു. വാദത്തിനും മറുവാദത്തിനും രണ്ടു ദിവസം വീതമാവും സമയം നൽകുക. പുനഃപരിശോധനയെ പിന്തുണയ്ക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബെ‍ഞ്ച് വിധിക്കെതിരായ പുനഃപരിശോധനാ ഹർജിയടക്കമാണു പരിഗണിച്ചത്. ഇതുൾപ്പെടെ സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹർജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.

Signature-ad

ഇതരമതസ്ഥനെ വിവാഹം ചെയ്യുന്ന പാർസി സ്ത്രീയുടെ ആരാധനാ അവകാശം, ദാവൂദി ബോറ വിഭാഗക്കാർ പെൺകുട്ടികളുടെ ജനനേന്ദ്രിയത്തിൽ മാറ്റം വരുത്തുന്ന രീതി, മസ്ജിദുകളിലെ സ്ത്രീപ്രവേശം എന്നിവ സംബന്ധിച്ച കേസുകളിലെ നിയമപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹർജികളും കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button
error: