Breaking NewsKeralaLead NewsNEWSpolitics

പാലക്കാട്ടെ സ്ഥാനാർത്ഥിത്വ സാധ്യത തള്ളിക്കളയാതെ കണ്ണൻ ​ഗോപിനാഥൻ; ‘പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും, കുട്ടിക്കാലം മുതൽക്കെ ഈ നാടിനോട് അ​ഗാധമായ ബന്ധമാണുള്ളത്’

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്ഥാനാർത്ഥിത്വം തള്ളാതെ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും നിലവിൽ നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടി എന്ത് തീരുമാനമെടുക്കുന്നോ അതിനനുസരിച്ച് നിൽക്കും. കുട്ടിക്കാലം മുതൽ പാലക്കാടുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കണ്ണൻ ഗോപിനാഥനെ പാലക്കാട് നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിചരിക്കുന്നുവെന്ന പ്രചരണങ്ങൾ മറുപടിയെന്നോണമാണ് അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയത്.

”തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. പാലക്കാട് മത്സരിക്കണമെന്ന് ഞാൻ തീരുമാനിച്ചിട്ടില്ല. പാർട്ടിയുടെ തീരുമാനമനുസരിച്ചാകും മത്സരിക്കുന്നതെല്ലാം. പാർട്ടി എന്താണോ പറയുന്നത് അതിന് അനുസരിച്ച് കൂടെയുണ്ടാകും. പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും കേരളത്തിൽ തന്നെയുണ്ടാകും”, കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കി.

Signature-ad

കോട്ടയം സ്വദേശിയായ കണ്ണൻ ഗോപിനാഥൻ 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ നിരന്തരം വിമർശനം ഉന്നയിച്ചു. 2025 ഒക്ടോബറിൽ കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗത്വമെടുത്തു. ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിലും അദ്ദേഹം അംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: