Lead NewsNEWSWorld

ഷ്യയിൽ വാട്ട്സ്ആപ്പ് പൂർണ്ണമായും ബ്ലോക്ക് ചെയ്യാനുള്ള നീക്കം നടക്കുന്നു;100 ദശലക്ഷത്തിലധികം ആപ്പ് ഉപയോക്താക്കളെ സർക്കാർ ഉടമസ്ഥതയിലുള്ള നിരീക്ഷണ ആപ്പിലേക്ക് മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി

ക്രെംലിൻ: മെസേജിംഗ് ആപ്പുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നത് തുടരുന്നതിനിടെ, റഷ്യ വാട്ട്‌സ്ആപ്പ് രാജ്യത്ത് പൂർണ്ണമായും ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചതായി കമ്പനി. റഷ്യയിലെ 100 ദശലക്ഷത്തിലധികം ആപ്പ് ഉപയോക്താക്കളെ സർക്കാർ ഉടമസ്ഥതയിലുള്ള നിരീക്ഷണ ആപ്പിലേക്ക് മാറ്റുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് മെറ്റാ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് പറഞ്ഞു.

സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി റഷ്യൻ റെഗുലേറ്റർമാർ ടെലിഗ്രാമിലേക്കുള്ള ആക്‌സസ് കൂടുതൽ നിയന്ത്രിച്ചതിനെ തുടർന്നാണിത്. റഷ്യയിൽ വാട്ട്‌സ്ആപ്പിന് തുല്യമായ ഉപയോക്താക്കളാണ് ടെലിഗ്രാമിനുള്ളതെന്ന് കണക്കാക്കപ്പെടുന്നു.

Signature-ad

‘സ്വകാര്യവും സുരക്ഷിതവുമായ ആശയവിനിമയത്തിൽ നിന്ന് 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് ഒരു പിന്നോട്ടടിക്കലാണ്, ഇത് റഷ്യയിലെ ആളുകളുടെ സുരക്ഷ കുറയ്ക്കുന്നതിലേക്ക് നയിക്കും,ഉപയോക്താക്കളെ ബന്ധിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുന്നതെല്ലാം ഞങ്ങൾ തുടർന്നും ചെയ്യും’; വാട്ട്‌സ്ആപ്പ് ഒരു പ്രസ്താവനയിൽ പറഞ്ഞു .

റഷ്യയുടെ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററായ റോസ്‌കോംനാഡ്‌സർ, പ്രാദേശിക നിയമങ്ങൾ പാലിക്കണമെന്ന് വാട്ട്‌സ്ആപ്പിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2026 ൽ രാജ്യത്ത് വാട്ട്‌സ്ആപ്പ് ശാശ്വതമായി നിരോധിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ ഉടമസ്ഥതയിലുള്ള ടാസ് മീഡിയ ഈ വർഷം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു.

റഷ്യ മെറ്റയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചതിനാൽ  ‘ഇത്തരം കഠിനമായ നടപടികൾ തികച്ചും ന്യായീകരിക്കപ്പെടുന്നു ‘എന്ന് റഷ്യൻ ഉദ്യോഗസ്ഥനായ ആൻഡ്രി സ്വിന്‍സോവ് പറഞ്ഞുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 2022-ൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പോലുള്ള മെറ്റാ ആപ്പുകൾ റഷ്യയിൽ നിരോധിച്ചിരിക്കുന്നു, വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ വഴി മാത്രമേ അവ ആക്‌സസ് ചെയ്യാൻ കഴിയൂ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: