Breaking NewsBusinessIndiaLead NewsNEWSWorld

ഇന്ത്യ-യു.എസ്. ഇടക്കാലകരാർ ഉടൻ അന്തിമമാകുമെന്ന് വൈറ്റ്ഹൗസ് ; കരാർ അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും നേട്ടമായിമാറുമെന്നുംയുഎസ്

ന്യൂയോർക്ക് : ഇന്ത്യയും യു.എസും തമ്മിലുള്ള നിർദിഷ്ട ഇടക്കാല വ്യാപാരക്കരാർ ഏതാനും ആഴ്ചകൾക്കുള്ളിൽ അന്തിമമാകുമെന്ന് വൈറ്റ്ഹൗസ് . ഈ കരാർ അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും നേട്ടമുണ്ടാക്കുന്ന വിധത്തിലായിരിക്കുമെന്ന് പറഞ്ഞു. ‘യു.എസും ഇന്ത്യയും ചരിത്രപരമായ വ്യാപാരക്കരാർ പ്രഖ്യാപിച്ചു (ഇടക്കാല കരാർ)’ എന്ന പേരിലുള്ള വിവരരേഖയിലാണ് ഇക്കാര്യം തിങ്കളാഴ്ച വൈറ്റ്ഹൗസ് പുറത്തുവിട്ടത്.

അതുകൂടാതെ, ഇരുരാജ്യങ്ങൾക്കിടയിലും നിലനിൽക്കുന്ന തീരുവ ഇതര നിയന്ത്രണങ്ങൾ, സാങ്കേതിക തടസ്സങ്ങൾ, കസ്റ്റംസ് നടപടികൾ, അന്യായ വ്യാപാര നടപടികൾക്കെതിരെ സ്വീകരിക്കുന്ന നടപടി, ബൗദ്ധിക സ്വത്തവകാശം, തൊഴിൽനയം, തൊഴിലാളി അവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, സേവനം, നിക്ഷേപം, സർക്കാർ ആവശ്യങ്ങൾക്കുള്ള വാങ്ങലുകൾ എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ തുടരുമെന്നും അറിയിച്ചു.

Signature-ad

ഫലപ്രദമായ ഉഭയകക്ഷിവ്യാപാരത്തിനായി ഇരുരാജ്യങ്ങളും തമ്മിൽ ഇടക്കാല വ്യാപാരക്കരാറിനുള്ള രൂപരേഖയുണ്ടാക്കിയതായി ഇന്ത്യയും യു.എസും സംയുക്തപ്രസ്താവനയിലൂടെ പ്രഖ്യാപിച്ച ദിവസങ്ങൾക്കുശേഷമാണ് വൈറ്റ്ഹൗസ് ഫാക്റ്റ്ഷീറ്റ് പുറത്തുവിടുന്നത്.

കരാറിലെ സുപ്രധാന വ്യവസ്ഥകളെല്ലാം അതിലുമുണ്ട്. യു.എസിൻ്റെ എല്ലാ വ്യാവസായികോത്പന്നങ്ങൾക്കും വിവിധ ഭക്ഷ്യ-കാർഷികോത്പന്നങ്ങൾക്കും ഇന്ത്യ തീരുവ പൂർണമായും ഇളവുചെയ്യുകയോ ചെയ്യുകയോ ചെയ്യുമെന്ന് അതിൽ പറയുന്നു. ഊർജം, ഐ.ടി. സാങ്കേതികവിദ്യ, കൃഷി, കൽക്കരി തുടങ്ങി വിവിധ മേഖലകളിൽ 50,000 കോടി അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങാമെന്ന് ഇന്ത്യ സമ്മതിച്ച രേഖയിൽ പരാമർശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: