Breaking NewsKeralaLead NewsNEWS

70,000 രൂപയുടെ വൈദ്യുതി ബിൽ അടച്ചില്ല; ആലുവ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് ഊരി കെ.എസ്.ഐ.ബി

ആലുവ: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ആലുവ സെൻട്രൽ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് കെ.എസ്.ഐ.ബി. ഊരിമാറ്റി. ഇതേ തുടർന്ന് തിങ്കളാഴ്ച ഉച്ച മുതൽ ഓഫീസിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചു. 70,000 രൂപ ജി.എസ്.ടി. ഓഫീസിലെ വൈദ്യുതി ബില്ല്.

പബ്ലിക് ഫണ്ട് മാനേജ്മെൻ്റ് സംവിധാനത്തിൽ ചില തകരാറുകൾ സംഭവിച്ചതിനാൽ ബിൽ അടയ്ക്കാൻ വൈകും എന്ന് ആലുവ വെസ്റ്റ് സെഷൻ കെ.എസ്.ഐ.ബി.യെ അറിയിച്ചതായി ജി.എസ്.ടി. അറിയിച്ചു. അതേസമയം, അഞ്ചാംതീയതി അടയ്ക്കേണ്ട ബില്ല് ഒമ്പതാം തീയതിയായിട്ടും അടയ്ക്കാത്തതിനെത്തുടർന്ന് ലൈൻമാനെത്തി വൈദ്യുതി വിച്ഛേദിക്കുമെന്ന് പറഞ്ഞപ്പോൾ ജി.എസ്.ടി. ഓഫീസിലെ ഉദ്യോഗസ്ഥർ പ്രകോപനപരമായി സംസാരിച്ചതായി പറയുന്നു. വൈദ്യുതി വിച്ഛേദിക്കുന്ന വീഡിയോ ദൃശ്യം പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

Signature-ad

ചൊവ്വാഴ്ച രാവിലെ സെൻട്രൽ ജി.എസ്.ടി.യുടെ ഉന്നത ഉദ്യോഗസ്ഥർ തലസ്ഥാനത്തെ കെ.എസ്.ഐ.ബി. ഡയറക്ടറുമായി ബന്ധപ്പെട്ടാണ് വൈദ്യുതി പുന:സ്ഥാപിക്കാൻ നടപടിയെടുക്കുന്നത്. റീഫണ്ട്, ഗ്രാൻഡിങ്, ജി.എസ്.ടി. രജിസ്ട്രേഷൻ ജോലികളാണ് ഓഫീസിൽ തടസ്സപ്പെട്ടത്. കേരള ജി.എസ്.ടി. കൂടി ശേഖരിക്കുന്ന ഓഫീസാണ് ആലുവ സെൻട്രലിലെത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: