ചോദ്യങ്ങൾക്കെല്ലാം കുറിക്കുകൊള്ളുന്ന ഉത്തരങ്ങൾ, കുഴപ്പിക്കാൻ വേണ്ട് രാഹുൽ ഇഷ്യു എടുത്തിട്ടപ്പോൾ എന്തുകൊണ്ട് താൻ കപട അതി ജീവിതകൾക്ക് ഒപ്പമല്ല താൻ ഇന്ത്യൻ നിയമത്തിന് ഒപ്പമാണെന്ന് കൃത്യമായി മറുപടി!! നമ്മൾ തമ്മിൽ പരിപാടിയിൽ ശ്രീകണ്ഠൻ നായരെ വെള്ളം കുടിപ്പിച്ച് ശ്രീനാദേവി കുഞ്ഞമ്മ-Video

ശ്രീകണ്ഠൻ നായരുടെ നമ്മൾ തമ്മിൽ പരിപാടിയിൽ അവതാരകനെ വെള്ളം കുടിപ്പിച്ച് ശ്രീനാദേവി കുഞ്ഞമ്മ. പലപ്പോഴും കുറിക്കുകൊള്ളുന്ന മറുപടിയുമായെത്തിയതോടെ വിഷയംതന്നെ മാറ്റേണ്ടി വന്നു. സംഭവം ഇങ്ങനെ-
നമ്മൾ തമ്മിൽ പരിപാടിയിൽ സ്ത്രീകൾ അധികാരത്തിൽ വന്നാൽ അഴിമതി കുറയുമോ എന്നുള്ള ചർച്ചയ്ക്ക് ശ്രീനാദേവിയെ അത് കൃത്യമായി അവർ അഭിപ്രായം പറയുന്നു നായർ നൈസ് ആയിട്ട് വിഷയം തിരിച് രാഹുൽ മാങ്കൂട്ടം വിഷയം എടുത്ത് ഇടുന്നു. അപ്പോൾ ശ്രീനാദേവി എന്തുകൊണ്ട് താൻ കപട അതി ജീവിതകൾക്ക് ഒപ്പമല്ല താൻ ഇന്ത്യൻ നിയമത്തിന് ഒപ്പമാണെന്ന് കൃത്യമായി മറുപടി നൽകുന്നു സദസിൽ ഇരിക്കുന്ന ഒരാൾ പോലും അത് ചോദ്യം ചെയ്യാതെ അവരെ സപ്പോർട്ട് ചെയ്യുന്നു കണ്ഠൻ നായർ നൈസ് ആയിട്ട് വീണ്ടും വിഷയം മാറ്റുന്നു എന്നിട്ട് ഇത് നമുക്ക് മറ്റൊരു വേദിയിൽ സംസാരിക്കാം എന്ന് പറഞ്ഞിട്ട് സ്‌കൂട്ട് ആകുന്നു.
അതിൽ ഒരു ഉത്തരം ഇങ്ങനെ
എനിക്കു പറയാനുള്ള രണ്ടു കാര്യങ്ങൾ, നമുക്കൊക്കെ അറിയാവുന്ന പേരാണു ചന്താ കോച്ചാർ, ഐസിഐസിയുടെ ചീഫായിരുന്ന ചന്ത കോച്ചാർ. എങ്ങനെയാണ് 300 കോടി രൂപയുടെ വീഡിയോ കോൺ സ്‌കാമുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. അന്വേഷിച്ചപ്പോൾ പിന്നാലാരാണ് ദീപക് കോച്ചാർ. അപ്പോൾ ജനപ്രതിനിധിയായി ഒരു വനിത വന്നിരിക്കുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ ഒരു പുരുഷൻ ഉണ്ടാകാൻ പാടില്ല, അതുപോലെ ഒരു കറപ്ഷനു പിന്നിലും ഒരു പുരുഷൻ ഉണ്ടാകാൻ പാടില്ല.
ഇനി വൺമോർ തിങ്, ഇനി ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റാണ്. നമ്മളെ സംബന്ധിച്ച് നമ്മൾ ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന പേരാണ് അതിജീവിത, എല്ലവിധ റെസ്‌പെക്ടോടും കൂടി ചോദിക്കട്ടേ, പാലക്കാട് ഒരു ഒൻപതുവയസുള്ള പെൺകുട്ടി വിനോദിനി, പാലക്കാട് ജില്ലാ ഹോസ്പിറ്റലിൽ വച്ച് മെഡിക്കൽ നെഗ്‌ളിജൻസിന്റെ പേരിൽ കൈ നഷ്‌പ്പെട്ടൊരു കുട്ടിയാണ്. ആ കുട്ടിക്ക് കൃത്രിമമായ ഒരു കൈ വെച്ചുകൊടുക്കണമെന്ന ചിന്ത ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. 2025 ഒക്ടോബറിൽ അങ്ങനെയൊരു സംഭവം നടന്നു, 2026 ജനുവരിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അതിനു തയാറാകുന്നു. അതു പ്രഖ്യാപിക്കുന്നു. തൊട്ടടുത്ത നിമിഷം ആരോഗ്യമന്ത്രി പറയുന്നു ഞാൻ കൊടുക്കാം എന്ന്.
അപ്പോൾ അവിടെയെന്തായിരുന്നു സിസ്റ്റത്തിനല്ലായിരുന്നു തകരാർ, അപ്പോ സാധിക്കുമായിരുന്നു. അവിടെ ആർക്കായിരുന്നു തകരാർ സംഭവിച്ചത്, ആ എത്തിക്‌സും മൊറാലിറ്റിയും ആ ചിന്തയും ആ ചേർത്തുപിടിക്കലും എംപതിയും കമ്പാഷനുമൊക്കെ അവിടെ കുറഞ്ഞു എന്ന് നമുക്ക് വിലയിരുത്തേണ്ടി വരും ആ പ്രവർത്തി കാരണം. അതേ സമയം ഇതേ ആളുതന്നെ മറ്റു ചില ആളുകൾക്കുവേണ്ടി ലവ് യു ടു മൂൺ ആൻഡ് ബാക്ക് എന്ന് എഴുതിയിടുമ്പോൾ അവർ ഓർക്കണം ആ ചേർത്തുപിടിക്കൽ അർഹിക്കുന്ന ഒരു അതിജീവിതയായിരുന്നു ആ 9 വയസുള്ള പെൺകുട്ടി എന്ന്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തമുള്ള പൗരന്മാർ ആണ് ഉത്തരവാദിത്തമുള്ള ജനപ്രതിനിധികളായി കൺവേർട്ട് ചെയ്യപ്പെടേണ്ടത്.
സമൂഹമാധ്യമങ്ങളിൽ വൈറലായ ശ്രീനാദേവിയുടെ സ്റ്റേറ്റ്മെന്റിന് താഴെവന്ന കമന്റുകൾ ഇങ്ങനെ-
സത്യത്തിൽ ഇതു പോലെ ചിന്തിക്കുകയും തുറന്നു പറയുന്നവരുമാണ് ജനപ്രതിനിധികൾ ആയി വരേണ്ടത്. , എത്തിക്സും മൊറാലിറ്റിയും എംപതിയും അവിടെ കുറഞ്ഞു’—ഈ ഒരൊറ്റ വരി മതി ഇവിടുത്തെ സിസ്റ്റത്തിന്റെ പരാജയം തുറന്നു കാണിക്കാൻ. ഈ ധീരതയ്ക്ക് ഒരു ബിഗ് സല്യൂട്ട്! “, സൂപ്പർ പവർ ഡയലോഗുകൾ നല്ല കഴിവുള്ള ലേഡി ഒരുപ്പാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ






