പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി വേദന സഹിച്ച് ഹർഷിന നടന്നത് 5 വർഷം, ആദ്യം സമരവുമായിറങ്ങിയപ്പോൾ കെട്ടിപ്പിടിത്തവും ഉമ്മവെക്കലുമായി ആരോഗ്യമന്ത്രിയെത്തി, പിന്നെ ആ ഭാഗത്തേക്ക് കണ്ടില്ല!! തുടർ ചികിത്സയ്ക്ക് ഒരു ലക്ഷം തന്ന് സഹായിച്ചത് പ്രതിപക്ഷ നേതാവ്, ആരോഗ്യ മന്ത്രിയുടെ വസതിക്കു മുന്നിൽ സമരവുമായി ഹർഷിന

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക അകപ്പെട്ടതിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന കെ.കെ ഹർഷിന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ തിരുവന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുൻപിൽ സത്യാഗ്രഹം ആരംഭിച്ചു. സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സമരം തുടങ്ങിയത്.
സമരം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോർജ് പറഞ്ഞു പറ്റിച്ചെന്നും സമരപ്പന്തലിൽ എത്തി കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ലെന്നും ഹർഷീന പറഞ്ഞു. 24 മണിക്കൂറും ഒപ്പം എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ആകെ പ്രതിപക്ഷ നേതാവ് തന്ന ഒരു ലക്ഷം രൂപ കൊണ്ടാണ് ചികിൽസ നടത്തുന്നത്. ഇപ്പോൾ ആ പണവും തീർന്നെന്നും ജീവിക്കാൻ നിർവാഹമില്ലെന്നും ഹർഷിന പറഞ്ഞു
2017-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചു നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ കത്രിക കുടുങ്ങിയത്. അഞ്ച് വർഷത്തോളം കടുത്ത വേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ച ഹർഷിനയുടെ വയറ്റിൽ നിന്ന് 2022-ലാണ് കത്രിക പുറത്തെടുത്തത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
സംഭവത്തിൽ രണ്ട് ഡോക്ടർമാരെയും നഴ്സുമാരെയും പ്രതിയാക്കി പോലീസ് കേസെടുത്തെങ്കിലും കുന്ദമംഗലം കോടതിയിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ ഡോ സി.കെ രമേശൻ, ഡോ.എം ഹഷന എന്നിവരുടെ ഹർജിയിലായിലായിരുന്നു സ്റ്റേ.






