മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം റൺവേയിൽ ഇടിച്ച് തെന്നിമാറി അപകടം!! മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദൃക്സാക്ഷികൾ, വിമാനം തകർന്നുവീണതിന്റെ ദൃശ്യങ്ങൾ പുറത്ത്, രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു, വിമാനത്തിൽ മന്ത്രിയുൾപെടെ ആറു പേർ ഉണ്ടായിരുന്നതായി റിപ്പോർട്ട്

മുംബൈ: എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ബാരാമതിയിൽ ബുധനാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്. വിമാനം തകർന്നുവീണതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അജിത് പവാറിന്റെ സ്വകാര്യ വിമാനം പൂർണമായി കത്തിനശിച്ചു.
രാവിലെ 8 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. അജിത് പവാറും ഉൾപ്പെടെ ആറ് പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. വിമാനം റൺവേയിൽ ഇടിച്ച് തെന്നിമാറുകയായിരുന്നു. അജിത് പവാറിന്റെ ജന്മനാട്ടിലാണ് അപകടം ഉണ്ടായത്. 66 കാരനായ നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അപകടം കണ്ട നാട്ടുകാർ പറഞ്ഞു.
ബാരാമതിയിൽ ഇന്ന് അജിത് പവാറിന് 4 പൊതുയോഗങ്ങൾ ഉണ്ടായിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയതാണ് അദ്ദേഹമെന്നാണ് വിവരം.






