Breaking NewsCrimeKeralaLead NewsNEWS

പുലർച്ചെ നാലുമണിക്ക് തട്ടുകട തുറക്കാനെത്തിയ കടയുടമ കേട്ടത് ഒരു കുരുന്നിന്റെ അലറിക്കരച്ചിൽ, കൊടും തണുപ്പിൽ നിന്ന് രക്ഷനേടാനാകാതെ ജനിച്ചു ദിവസങ്ങൾ പോലുമാകാതെ ആ കുരുന്ന് തണുത്തുവിറയ്ക്കുകയായിരുന്നെന്ന് ജയരാജൻ…തട്ടുകടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ, ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് ഉപേക്ഷിക്കപ്പെട്ടത് രണ്ടു കുട്ടികൾ

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ- മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. കടഉടമ ജയരാജൻ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഇന്നു രാവിലെ കടയുടമ ജയരാജൻ രാവിലെ തട്ടുകട തുറക്കാൻ വന്നപ്പോഴാണ് കൊടുംതണുപ്പിൽ തണുത്തുവിറച്ച കുഞ്ഞിനെ കണ്ടത്. കടയുടെ പിന്നിൽ തന്നെയുള്ള വീട്ടിലാണ് ജയരാജനും ഭാര്യ ഇന്ദുവും താമസിക്കുന്നത്. കട തുറക്കാനായി ലൈറ്റിട്ടപ്പോൾ കുഞ്ഞിൻറെ കരച്ചിൽ കേട്ടാണ് നോക്കിയതെന്ന് ജയരാജൻ പറഞ്ഞു. ഉടൻ തന്നെ അപ്പുറത്തുള്ള കൊച്ചുമകനെ വിളിച്ചു പറയുകയായിരുന്നുവെന്നും അവൻ വന്ന് നോക്കുകയായിരുന്നു. പിന്നാലെ പോലീസിൽ വിവരമറിയിച്ചു. തട്ടുകടയുടെ വാതിൽക്കലാണ് കുഞ്ഞിനെ ഉപേക്ഷിച്ച് പോയതെന്നും വല്ലാതെ തണുത്തു വിറക്കുന്നുണ്ടായിരുന്നുവെന്നും ഉടൻ തന്നെ തുണികൊണ്ട് പുതപ്പിക്കുകയായിരുന്നുവെന്നും ജയരാജൻറെ ഭാര്യ ഇന്ദു പറഞ്ഞു.

Signature-ad

അതേസമയം, ഇക്കഴിഞ്ഞ ജനുവരി 17ന് പൂണെ-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ രണ്ടു വയസുകാരനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ദിവസങ്ങൾക്കിടയിൽ സംസ്ഥാനത്ത് രണ്ടാമത്തെ കുട്ടിയെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ടു വയസുകാരൻറെ മാതാപിതാക്കളെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃശൂരിനും ആലുവയ്ക്കും ഇടയിൽ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നു കളഞ്ഞിട്ടുണ്ടാകാമെന്നാണ് അനുമാനം. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: