Breaking NewsBusinessLead News

ജയ്ഹിന്ദ് സ്റ്റീൽ ഇനി കളർ ഷൈനിന്റെ കേരള വിതരണക്കാർ

കൊച്ചി: പ്രമുഖ സ്റ്റീൽ നിർമ്മാണ കമ്പനിയായ കളർഷൈൻ കോട്ടഡ് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലെ തങ്ങളുടെ വിതരണക്കാരായി ജയ്ഹിന്ദ് സ്റ്റീലിനെ നിയമിച്ചു. കൊച്ചി ഹയാത്ത് ബോൾഗാട്ടിയിൽ നടന്ന ‘ജയ്ഹിന്ദ് – കളർഷൈൻ സംഗമം 2026’ ചടങ്ങിലായിരുന്നു പ്രഖ്യാപനം. കേരളത്തിലെ കഠിനമായ മഴയെയും തീരദേശത്തെ ഉപ്പുകാറ്റിനെയും പ്രതിരോധിക്കാൻ ശേഷിയുള്ള കളർഷൈനിന്റെ സിഗ്നേച്ചർ, സ്പെക്ട്രം, മെറ്റാല്യൂം തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു.

കളർഷൈനിന്റെ ഉൽപ്പന്ന ഗുണമേന്മയും ജയ്ഹിന്ദ് സ്റ്റീലിന്റെ വിപുലമായ വിതരണ ശൃംഖലയും ചേരുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണകരമാകുമെന്ന് കളർഷൈൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് സാവിയോ ലെയ്‌നെസ് പറഞ്ഞു. ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ജയ്ഹിന്ദ് സ്റ്റീൽ മാനേജിംഗ് ഡയറക്ടർ ദിവ്യ കുമാർ ജെയിൻ വ്യക്തമാക്കി. കളർ ഷൈൻ ഡയറക്ടർ രാജീവ് പി മേത്ത, സെയിൽസ് & മാർക്കറ്റിംഗ് മാനേജർ ബിനു തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: