യൂത്ത് ലീഗിനു വേണം ആറു സീറ്റ്; ലീഗിന് മുന്നില്‍ യുവനിരയുടെ ആവശ്യം; യൂത്ത് ലീഗിന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ദേയം; മികച്ച പ്രവര്‍ത്തനം നടത്താത്തവര്‍ക്ക് സീറ്റ് നല്‍കരുത്

കോഴിക്കോട്: മുസ്ലിം ലീഗില്‍ യുവനിര ശക്തിപ്പെടുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കി നിയമസഭ തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിനിറങ്ങാന്‍ യൂത്ത് ലീഗ്.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം യൂത്ത ്‌ലീഗിന് കിട്ടുമെന്നുറപ്പിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം.
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലിം ലീഗിന് മുന്നില്‍ നിര്‍ദേശങ്ങള്‍ വെച്ചിരിക്കുകയാണ് യൂത്ത് ലീഗ്. മൂന്ന് ടേം വ്യവസ്ഥയും പ്രവര്‍ത്തന മികവും മാനദണ്ഡം ആക്കണമെന്നും നേതൃമുഖങ്ങള്‍ക്ക് അല്ലാതെ ടേം വ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മികച്ച പ്രവര്‍ത്തനം നടത്താത്തവര്‍ക്ക് വീണ്ടും സീറ്റ് നല്‍കരുത്. 6 സീറ്റാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. പി കെ ഫിറോസിന് സുരക്ഷിത സീറ്റ് നല്‍കണമെന്നും ആവശ്യമുണ്ട്. ഇസ്മായില്‍, മുജീബ് കാടേരി, അഷ്റഫ് എടനീര്‍, ഗഫൂര്‍ കൊല്‍ കളത്തില്‍, ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവര്‍ക്ക് സീറ്റ് നല്‍കണം എന്നും ആവശ്യപ്പെടുന്നു. സീറ്റ് ആവശ്യം ലീഗ് നേതൃത്വത്തെ അറിയിക്കാന്‍ മുനവ്വറലി തങ്ങളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
യൂത്ത് ലീഗ് നേതാക്കള്‍ നേരിട്ട് കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍ എന്നിവരെ കാണും. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആണ് തീരുമാനം.






