ഇത് രാഷ്ട്രീയ വേട്ടയാടലാണ്… ചാനലിൽ എന്നോട് സ്നേഹത്തോടെ പറഞ്ഞത് പോലെ “ഫെന്നി നൈനാൻ പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല”!! ‘രാഹുൽ നിയമത്തിന് മുമ്പിൽ തെറ്റുകാരൻ ആണോ അല്ലയോ എന്നൊക്കെ നിയമവും കാലവും തെളിയിക്കട്ടെ….നിലനില്പല്ല നിലപാട് എന്ന് കാണിച്ചു തന്നവൻ’… പരാതിക്കാരിക്ക് മറുപടിയും രാഹുലിനെ സപ്പോർട്ട് ചെയ്തും ഫെന്നി നൈനാൻ

മൂന്നാം പരാതിക്കാരിയുടെ ആരോപണങ്ങൾക്കു മറുപടിയുമായി ഫെന്നി നൈനാൻ. താൻ പുറത്തുവിട്ട ചാറ്റുകൾ തലയും വാലുമില്ലാത്തതല്ലെന്നും അവരുമായി ആദ്യം മുതൽ സംസാരിക്കുന്ന ചാറ്റുകൾ കൈവശം ഉണ്ടെന്നും അതെല്ലാം ശാസ്തമംഗലം അജിത് സാർ, അഡ്വ ശേഖർ സാർ എന്നിവരെ ഏല്പിച്ചിട്ടുണ്ടെന്നും ഫെന്നി നൈനാന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതുപോലെ രാഹുൽ മാങ്കൂട്ടത്തിലിനെ സപ്പോർട്ട് ചെയ്ത് മറ്റൊരു പോസ്റ്റും ഫെന്നി പങ്കുവച്ചിട്ടുണ്ട്.
രാഹുൽ നിയമത്തിന് മുമ്പിൽ തെറ്റുകാരൻ ആണോ അല്ലയോ എന്നൊക്കെ നിയമവും കാലവും തെളിയിക്കട്ടെ. പക്ഷേ മോനെ ഫെന്നീ, കഷ്ടകാലത്തിന്റെ ലക്ഷണം കാണുമ്പോഴേ ഇട്ടിട്ടോടിപോകുന്ന ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ഈ കാലത്ത് നിന്നെപ്പോലെ ഒരു സുഹൃത്ത് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം തന്നെയാണെന്നാണ് ഫെന്നി രണ്ടാമത് കുറിച്ചത്.
ഫെന്നി നൈനാന്റെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
എനിക്കെതിരെ പത്തനംതിട്ട സൈബർ പോലീസ് കേസെടുത്തിരിക്കുന്നു. പരാതിക്കാരിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തി, അശ്ലീല ചുവയുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു എന്നൊക്കെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പുകളും എഫ്ഐആറിൽ ഉണ്ട്. എൻ്റെ പോസ്റ്റുകൾ വായിച്ചവർക്ക് മനസിലാകും ഞാൻ പരാതിക്കാരിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുകയോ അവരെപ്പറ്റി അശ്ലീല പരാമർശം നടത്തുകയോ ചെയ്തിട്ടില്ല എന്ന്.
കേസ് വന്നത് കൊണ്ട് പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. ഇത് രാഷ്ട്രീയ വേട്ടയാടലാണ്. ഇന്നലെ ഞാനിട്ട പോസ്റ്റിൽ പരാമർശിച്ചത് പോലെ കേസിനെ നേരിടും. ജാമ്യത്തിനായി കോടതിയെ സമീപിക്കും. എഫ്ഐആറിൻ്റെ നിയമസാധുതയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കും.
തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല ഞാൻ പുറത്ത് വിട്ടത്. അവരുമായി ആദ്യം മുതൽ സംസാരിക്കുന്ന ചാറ്റുകൾ കൈവശം ഉണ്ട്. അതെല്ലാം ശാസ്തമംഗലം അജിത് സാർ , അഡ്വ ശേഖർ സാർ എന്നിവരെ ഏല്പിച്ചിട്ടുണ്ട്.
ചാനലിൽ ഇന്ന് പരാതിക്കാരി പുറത്ത് വിട്ട ശബ്ദസന്ദേശത്തിൽ എന്നോട് സ്നേഹത്തോടെ പറഞ്ഞത് പോലെ
“ഫെന്നി നൈനാൻ പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല”
ഫെന്നി നൈനാന്റെ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
രാഹുൽ നിയമത്തിന് മുമ്പിൽ തെറ്റുകാരൻ ആണോ അല്ലയോ എന്നൊക്കെ നിയമവും കാലവും തെളിയിക്കട്ടെ.
പക്ഷേ മോനെ ഫെന്നീ, കഷ്ടകാലത്തിന്റെ ലക്ഷണം കാണുമ്പോഴേ ഇട്ടിട്ടോടിപോകുന്ന ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ഈ കാലത്ത് നിന്നെപ്പോലെ ഒരു സുഹൃത്ത് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം തന്നെയാണ്.
നിലനില്പല്ല നിലപാട് എന്ന് കാണിച്ചു തന്നവൻ






