ജി.വി രാജ സ്പോർട്സ് സ്കൂൾ പ്രിന്‍സിപ്പാൾ സി.എസ് പ്രദീപ് മാനസികമായി പീഡിപ്പിക്കുന്നു, സഹപ്രർത്തക നീതി തേടി പോലീസ് സ്റ്റേഷനിൽ
“2021 മാർച്ചിലാണ് ഇവിടെ ജോലിയിൽ പ്രവേശിക്കുന്നത്. ഏപ്രിൽ മുതൽ ഫോണിൽ അപമര്യാദയായി പെരുമാറുകയായിരുന്നു. ഞാൻ ഇതിനെ ശക്തമായി എതിർത്തു. പിന്നീട് ജോലിസ്ഥലത്ത് പലരീതിയിൽ മാനസികമായി ബുദ്ധിമുട്ടിക്കുകയാണ്…”
തിരുവനന്തപുരം: ജി.വി രാജ സ്പോർട്സ് സ്കൂളിലെ പ്രിൻസിപ്പാൾ സി.എസ് പ്രദീപിനെതിരെ അരുവിക്കര പോലീസ് സ്റ്റേഷനിൽ പരാതിയുമായി സഹപ്രവർത്തക.
മൊബൈൽ ഫോൺ വഴി അപമര്യാദയായി സംസാരിച്ചുവെന്നും എതിർത്തതുമൂലം മാനസികമായി പീഡിപ്പിക്കുന്നു എന്നുമാണ് പരാതി. താൻ ഭയന്നിരിക്കുകയാണെന്നും നീതി വേണമെന്നും ഡൽഹി സ്വദേശിനിയായ യുവതി പറയുന്നു:
“2021 മാർച്ചിലാണ് ഇവിടെ ജോലിയിൽ പ്രവേശിക്കുന്നത്. ഏപ്രിൽ മുതൽ ഫോണിൽ അപമര്യാദയായി പെരുമാറുകയായിരുന്നു. ഞാൻ ഇതിനെ ശക്തമായി എതിർത്തു. പിന്നീട് ജോലിസ്ഥലത്ത് പലരീതിയിൽ മാനസികമായി ബുദ്ധിമുട്ടിക്കുകയാണ്…”
നവംബർ ഒന്നിനാണ് ഇവർ പരാതി നൽകിയത്. ഇപ്പോഴും സി.എസ് പ്രദീപ് പ്രിൻസിപ്പാൾ ഇൻചാർജാണ്. ഇദ്ദേഹത്തിന് കീഴിൽ തന്നെ വീണ്ടും ജോലി ചെയ്യേണ്ടി വരുന്നത് ഭയമുണ്ടാക്കുന്നുവെന്നുമാണ് യുവതിയുടെ പരാതി.
“ഭാഷ പോലും അറിയാതെ ഇത്തരം സാഹചര്യത്തിൽ നിൽക്കുന്നത് പേടിപ്പെടുത്തുന്നു. പോലീസ് നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്…”
കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ സ്കൂളിൽ നിന്ന് സ്ഥലം മാറ്റപ്പെട്ട് തിരികെയെത്തിയ അധ്യാപകനാണ് സി.എസ് പ്രദീപ്.
കായിക മന്ത്രിക്കും സ്പോർട്സ് ഡയറക്ട്രേറ്റിലും യുവതി പരാതി നൽകിയിട്ടുണ്ട്.