Breaking NewsKeralaLead NewsMovieNewsthen Specialpolitics

വിജയ് ആരാധകരുടെ ശ്രദ്ധയ്ക്ക് :പുലർച്ചെ നാലിന് തുടങ്ങേണ്ട ജനനായകൻ രാവിലെ ആറുമണിക്ക് തുടങ്ങുകയുള്ളൂ: ഒരു രണ്ടു മണിക്കൂർ കൂടി ആരാധകർ ശാന്തരായിരിക്കണം

 

 

Signature-ad

കൊച്ചി : ലോകമെമ്പാടുമുള്ള വിജയ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ ചിത്രം ജനനായകൻ കേരളത്തിൽ രണ്ട് മണിക്കൂർ വൈകി മാത്രമേ പ്രദർശനം തുടങ്ങുകയുള്ളൂ.

പുലർച്ചെ നാലിന് ആരംഭിക്കേണ്ട ഫാൻസ് ഷോകൾ കേരളത്തിൽ രാവിലെ ആറു മണിക്ക് മാറ്റി. അതായത് പലയിടത്തും ജനനായകൻ തുടങ്ങിയാലും കേരളത്തിലെ ആരാധകർ രണ്ട് മണിക്കൂർ കൂടി കാത്തിരിക്കണം.

 

വിജയ് ആരാധകര്‍ ഏറെയുള്ള ഇടമാണ് കേരളത്തിൽ പുലർച്ചയുള്ള ഫാൻസ് ഷോകൾക്ക് വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത് . മികച്ച ഓപ്പണിങ് കളക്ഷനുകളും വിജയ് ചിത്രങ്ങൾ കേരളത്തിൽ നേടിയിട്ടുണ്ട്. അവയെല്ലാം കേരളത്തിൽ നിന്ന് വമ്പൻ കളക്ഷനുമായാണ് തീയറ്റർ വിടാറുള്ളതും.

 

എമ്പുരാന്‍ വരുന്നതിന് മുന്‍പ് കേരളത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ഓപണിംഗ് വിജയ് നായകനായ ലിയോയുടെ പേരില്‍ ആയിരുന്നു. പുലര്‍ച്ചെ നാല് മണിക്കാണ് സമീപ വര്‍ഷങ്ങളിലെ വിജയ് ചിത്രങ്ങളുടെയെല്ലാം ആദ്യ ഷോ കേരളത്തില്‍ നടന്നിട്ടുള്ളത്. തമിഴ്നാട്ടില്‍ പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ അതിര്‍ത്തി ജില്ലകളിലെ തിയറ്ററുകളില്‍ 4 മണി ഷോ കാണാന്‍ തമിഴ്നാട്ടില്‍ നിന്നുപോലും ആരാധകര്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ വിജയ്‍യുടെ അവസാന ചിത്രം എന്ന് വിശേഷിപ്പിക്കുന്ന ജനനായകന് പുലര്‍ച്ചെ 4 മണിക്ക് കേരളത്തില്‍ ഷോ ഇല്ല എന്നത് തമിഴ്നാട്ടിലെ ആരാധനയും നിരാശയിലാക്കിയിട്ടുണ്ട്. വിതരണക്കാര്‍ തന്നെയാണ് ചിത്രത്തിന്റെ പ്രദർശനം 2 മണിക്കൂർ വൈകിയെ കേരളത്തിൽ ഉണ്ടാകുമെന്ന് കാര്യം അറിയിച്ചിട്ടുള്ളത്.

 

 

എസ്എസ്ആര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. കേരളത്തിലെ ആദ്യ ഷോകള്‍ പുലര്‍ച്ചെ 4 മണിക്ക് ആണെന്ന് ഏതാനും ദിവസം മുന്‍പ് വിതരണക്കാര്‍ തന്നെ അറിയിച്ചിരുന്നതുമാണ്. എറണാകുളം കവിത അടക്കമുള്ള തിയറ്ററുകളില്‍ ഫാന്‍സ് ഷോ ആയി സംഘടിപ്പിച്ചിരുന്ന റിലീസ് ദിനത്തിലെ 4 മണി ഷോയുടെ ടിക്കറ്റ് രണ്ട് മാസം മുന്‍പേ വിറ്റും പോയിരുന്നു. എന്നാല്‍ തീരുമാനം മാറ്റിയതായി അറിയിച്ചിരിക്കുകയാണ് എസ്എസ്ആര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് ഇപ്പോള്‍. കേരളത്തിലെ 4 മണി ഷോകള്‍ക്ക് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ നിന്നും അനുമതി ലഭിക്കാത്തതാണ് കാരണമെന്ന് അവര്‍ അറിയിച്ചിരിക്കുന്നു.

 

“കേരളത്തില്‍ ജനനായകന്‍റെ 4 മണി ഷോ നടത്താന്‍ ഞങ്ങള്‍ എല്ലാ പരിശ്രമവും നടത്തി. നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് അതിനുള്ള അനുമതി ആദ്യം ലഭിച്ചിരുന്നതുമാണ്”. എന്നാല്‍ നിലവിലെ സാഹചര്യവും തമിഴ്നാട്ടില്‍ ഉയര്‍ന്നുവന്നിട്ടുള്ള ചില വിഷയങ്ങളും കാരണം 4 മണി ഷോയുടെ ലൈസന്‍സിന് അനുമതി ലഭിച്ചില്ലെന്ന് എസ്എസ്ആര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് പ്രസ്താവനയില്‍ അറിയിച്ചു. അതിനാല്‍ പുലര്‍ച്ചെ 6 മണിക്ക് ആയിരിക്കും ചിത്രത്തിന്‍റെ കേരളത്തിലെ ആദ്യ ഷോ. കേരളത്തിലെ വിജയ് ആരാധകര്‍ക്ക് ഉണ്ടായ അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നുവെന്നും 6 മണിയുടെ ആദ്യ ഷോകള്‍ക്ക് ആരാധക പിന്തുണ ലഭിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും വിതരണക്കാര്‍ കുറിക്കുന്നു.

 

രണ്ടു മണിക്കൂർ കൂടി കാത്തിരിക്കേണ്ടി വരുന്നതിൽ ഒരു ത്രില്ലും സുഖവും ഉണ്ടെന്ന് കേരളത്തിലെ വിജയ് ആരാധകർ പറയുന്നു. പുലർച്ചെ നാലുമണിയുടെ ഷോ ഇല്ലെങ്കിലും പുലർച്ച തന്നെ തങ്ങൾ എത്തുമെന്നും റിലീസ് ആഘോഷ വാക്കുമെന്നും ഇവർ തറപ്പിച്ചു പറയുന്നു

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: