Breaking NewsKeralaLead NewsMovieNEWSNewsthen Special

കണ്‍ഗ്രാജ്യുലേഷന്‍സ് എക്കോ; അമ്പതുകോടി തൊട്ട് മലയാളത്തിന്റെ അഭിമാന ചിത്രം എക്കോ;ഇത് അപ്രതീക്ഷിത ചരിത്ര വിജയം; പ്രേക്ഷക-നിരൂപക വ്യാഖ്യാനങ്ങള്‍ തുടരുമ്പോള്‍ ചിത്രം ഒടിടിയിലേക്ക്

 

കൊച്ചി: വലിയ കൊട്ടിഘോഷിക്കലോ ഹൈപ്പോ ഇല്ലാതെ തീയറ്റര്‍ റിലീസായി എത്തിയ ഒരു കൊച്ചു ചിത്രം ്അമ്പതു കോടി നേടുമ്പോള്‍ മലയാളസിനിമ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. എക്കോ എന്ന സിനിമ അമ്പതു കോടി ക്ലബിലെത്തുമ്പോഴും ചിത്രത്തെക്കുറിച്ചുള്ള പ്രശംസകളും വ്യാഖ്യാനങ്ങളും അവസാനിച്ചിട്ടില്ല. കണ്ടവര്‍ തന്നെ വീണ്ടും കണ്ട് ചിത്രത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി. വമ്പന്‍ ചിത്രങ്ങള്‍ പലതുവന്നെങ്കിലും ഇപ്പോഴും മള്‍ട്ടിപ്ലെക്‌സുകളില്‍ പോലും എക്കോ മാറ്റിയിട്ടില്ല. പലയിടത്തും വീണ്ടും പ്രദര്‍ശനം പ്രേക്ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.
അമ്പതു കോടി തികഞ്ഞ എക്കോ ഇനി ഒടിടിയിലേക്ക് കൂടി ്അതിന്റെ കുതിപ്പ് തുടരുകയാണ്.

Signature-ad

സന്ദീപ് പ്രദീപ് പ്രധാന കഥാപാത്രമായി എത്തിയ എക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണെങ്കിലും ലോകമെ്മ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുന്നതായി. ഒരു ജിഗ്‌സോ പസില്‍ പോലെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ക്ലൈമാക്‌സും കഥാഗതികളുമായി എക്കോ പുതിയ ഒരു അനുഭവമായി മാറിയിരുന്നു. തീയറ്റര്‍ വിട്ടിറങ്ങിയാലും പ്രേക്ഷകന് പറയാനും വ്യാഖ്യാനിക്കാനും പുതിയ അര്‍ഥങ്ങള്‍ കണ്ടെത്താനും ഏറെയുണ്ടായിരുന്ന സിനിമയായിരുന്നു എക്കോ.

ലോക വ്യാപകമായി ഭാഷാ ഭേദമന്യേ പ്രേക്ഷക – നിരൂപക പ്രശംസ നേടി വന്‍ വിജയത്തിലേക്ക് കുതിക്കുന്ന എക്കോ ലോകവ്യാപമാകയുള്ള തിയേറ്റര്‍ ഗ്രോസ് കളക്ഷന്‍ അന്‍പതു കോടി കടന്നു. തിയേറ്ററുകളില്‍ ഇപ്പോഴും ഹൗസ്ഫുള്‍ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ഡിസംബര്‍ 31മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും.

സംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുല്‍ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മിസ്റ്ററി ത്രില്ലര്‍ എക്കോ തിയേറ്ററുകളില്‍ സിനിമാറ്റിക് എക്‌സ്പീരിയന്‍സിന്റെ പുതു ചരിത്രം സൃഷ്ടിച്ച ശേഷമാണ് ഒടിടിയിലേക്ക് വരുന്നത്.

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം ആര്‍ കെ ജയറാം നിര്‍മ്മിക്കുന്ന എക്കോയില്‍ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേന്‍,അശോകന്‍, ബിനു പപ്പു, സഹീര്‍ മുഹമ്മദ്, ബിയാന മോമിന്‍, സീ ഫൈ, രഞ്ജിത് ശങ്കര്‍, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

സന്ദീപ് പ്രദീപിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം നല്‍കുന്ന എക്കോയില്‍ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങള്‍ ഓരോരുത്തരും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. മുജീബ് മജീദിന്റെ സംഗീത സംഗീതം, സൂരജ് ഇ.എസ് ന്റെ എഡിറ്റിംഗ് സജീഷ് താമരശ്ശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫിയും എക്കോയെ ഒരു പുതിയ തലത്തിലേക്കുയര്‍ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: