Breaking NewsCrimeKeralaLead News

ഫലത്തില്‍ ഏറ്റവും ചെറിയ ശിക്ഷ കിട്ടിയത് നടിയെ ലൈംഗികപീഡനം നടത്തിയ പള്‍സര്‍ സുനിക്ക് ; 12 വര്‍ഷം കഴിഞ്ഞ് ഇറങ്ങാം, ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടക്കേണ്ടി വരുന്നത് അഞ്ചാംപ്രതി എച്ച് സലീമിന് ; 18 വര്‍ഷം കിടക്കേണ്ടി വരും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കേരളം കാത്തിരുന്ന കോടതിവിധി പുറത്തുവരുമ്പോള്‍ വിചാരണത്തടവുകാരനായ കാലം ഇളവായി പരിഗണിക്കുമ്പോള്‍ ഫലത്തില്‍ ഏറ്റവും കുറവ് കാലം ഇനി ജയിലില്‍ കിടക്കേണ്ടി വരുന്നത് കേസിലെ ഒന്നാംപ്രതി പള്‍സര്‍സുനിക്ക്. ഇനി പള്‍സര്‍ സുനിക്ക് പന്ത്രണ്ടര വര്‍ഷം ജയിലില്‍ കിടന്നാല്‍ മതിയാകും. മൂന്ന് ലക്ഷം രൂപയാണ് പിഴ നല്‍കേണ്ടത്. ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടക്കേണ്ടി വരുന്നത് അഞ്ചാം പ്രതി എച്ച് സലീമിനാണ്. 18 വര്‍ഷം കിടക്കേണ്ടി വരും.

കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരുപത് വര്‍ഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് രൂപ പിഴ ശിക്ഷയും വിധിച്ചു. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് 20 വര്‍ഷം കഠിന തടവ് ഒരുലക്ഷം രൂപ പിഴ, മൂന്നാം പ്രതി മണികണ്ഠന് 20 വര്‍ഷം കഠിന തടവ് 75, 000 രൂപ പിഴ, നാലാം പ്രതി വിജീഷ് വി പി 20 വര്‍ഷം കഠിന തടവ് 75, 000 രൂപ പിഴ, അഞ്ചാം പ്രതി വടിവാള്‍ സലീമിന് 20 വര്‍ഷം കഠിന തടവ് 75, 000 രൂപ പിഴ, ആറാം പ്രതി പ്രദീപിന് 20 വര്‍ഷം കഠിന തടവും 75, 000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.

Signature-ad

ഇത് പ്രകാരം ഒന്നാം പ്രതി പള്‍സര്‍ സുനി ഏഴരവര്‍ഷം വിചാരണതടവുകാരനായിരു ന്നതിനാല്‍ ഇനി പന്ത്രണ്ടര വര്‍ഷം ജയിലില്‍ കിടന്നാല്‍ മതി. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി അഞ്ചു വര്‍ഷം കുറച്ച് പതിനഞ്ച് വര്‍ഷം ശിക്ഷ അനുഭവിക്കണം. മൂന്നാം പ്രതി ബി മണികണ്ഠന്‍ അഞ്ചുവര്‍ഷത്തെ ഇളവ് കിട്ടി പതിനഞ്ചര വര്‍ഷവും നാലാം പ്രതി വി പി വിജീഷ് പതിനഞ്ച് വര്‍ഷം, അഞ്ചാം പ്രതി എച്ച് സലീം ഒന്നരവര്‍ഷം കഴിഞ്ഞതിനാല്‍ പതിനെട്ടര വര്‍ഷവും മൂന്ന് വര്‍ഷം വിചാരണ തടവുകാരനായിരുന്ന ആറാം പ്രതി പ്രദീപ് പതിനേഴ് വര്‍ഷം എന്നിങ്ങനെയാണ് മറ്റ് പ്രതികള്‍ അനുഭവിക്കേണ്ട ശിക്ഷാ കാലയളവ്.

പ്രതികളെ വിയ്യൂര്‍ ജയിലിലേക്കാണ് മാറ്റുന്നത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞുള്ള കാലയളവ് മാത്രം പ്രതികള്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവിലുണ്ട്. വിവിധ കുറ്റങ്ങളിലായി പ്രതികള്‍ക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോട തി ശിക്ഷ വിധിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: