Breaking NewsKeralaLead NewsLocal

ദേശീയപാതാ വികസനത്തിലെ അപാകതകള്‍ ; മണ്ണുസാമ്പിളുകള്‍ ഉള്‍പ്പെടെ 378 സ്ഥലങ്ങളില്‍ പരിശോധന ; 18 ജിയോ ടെക്നിക്കല്‍ ഏജന്‍സികളെ നിയമിച്ചു, ആദ്യ 100 പ്രദേശങ്ങളില്‍ ഒരു മാസത്തിനുള്ളില്‍

കൊല്ലം: പലയിടത്തും ദേശീയപാതയുമായി ബന്ധപ്പെട്ട വിവാദം തുടരുന്ന സാഹചര്യത്തില്‍ പരിശോധന നടത്താന്‍ ദേശീയപാതാ അതോറിറ്റി. 378 സ്ഥലങ്ങളില്‍ പരിശോധന നടത്തും. മണ്ണിന്റെ സാമ്പിളുകള്‍ പരിശോധിക്കാന്‍ 18 ജിയോ ടെക്നിക്കല്‍ ഏജന്‍സികളെ നിയമിച്ചു. കൊല്ലം കൊട്ടിയത്ത് ദേശീയപാത തകര്‍ന്നതിന് പിന്നാലെയാണ് പരിശോധന നടത്താന്‍ തീരുമാനം വന്നിരിക്കുന്നത്.

ദേശീയ പാതയിലെ എല്ലാ റീച്ചുകളിലും സുരക്ഷ ഓഡിറ്റ് നടത്തും. ഇതിനകം നിര്‍മ്മാണം പൂര്‍ത്തിയായതും, പുരോഗമിക്കുന്നതും, ഇനിയും ആരംഭിക്കാത്തതുമായ സ്ഥലങ്ങളിലും പരിശോധന നടത്തും. 710 ദിവസത്തിനുള്ളില്‍ ഏജന്‍സികള്‍ പ്രവൃത്തി ആരംഭിക്കും. ആദ്യ 100 സ്ഥലങ്ങളില്‍ ഒരു മാസത്തിനുള്ളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കും. ബാക്കിയുള്ളവ മൂന്ന് മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കും.

Signature-ad

ദേശീയപാത 66ന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന മണ്ണിന്റെ ഗുണനിലവാരത്തില്‍ ആശങ്കയുണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ കണ്ടെത്തല്‍. പ്രശ്ന പരിഹാരത്തിനു പ്രേത്യേക പദ്ധതിയുമായി ദേശീയ പാത അതോറിറ്റി അറിയിച്ചു. ഫീല്‍ഡ്, ലാബ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, നിര്‍മാണങ്ങളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും വീണ്ടും പരിശോധിക്കും. ആവശ്യമുള്ളിടത്ത് മതിലുകള്‍ പൊളിച്ചുമാറ്റി പുനര്‍നിര്‍മ്മിക്കും. കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞ് റോഡ് തകരാന്‍ കാരണം ബെയറിംഗ് കപ്പാസിറ്റിയുടെ പരാജയമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്ണ് നികത്തലിനെ പിന്തുണയ്ക്കാന്‍ കഴിയാത്തത്ര ദുര്‍ബലമായിരുന്നു ബെയറിംഗ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: