പരാതി നല്‍കാന്‍ താമസിച്ചതും കെപിസിസി അദ്ധ്യക്ഷന് കൈമാറിയതും സംശയത്തിന് കാരണം ; നല്‍കിയ വാട്‌സാപ്പ് ചാറ്റ് ഉള്‍പ്പെടെയുളള തെളിവുകള്‍ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും കോടതി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കുര്‍ ജാമ്യം നല്‍കിയ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനത്തിന് കാരണം നല്‍കിയ ബലാത്സംഗ പരാതിയില്‍ ഉയര്‍ന്ന സംശയം. സമ്മര്‍ദത്താലാകാം പരാതി നല്‍കിയതെന്നാണ് കോടതി വിലയിരുത്തല്‍. പരാതി പൊലീസിന് നല്‍കാതെ കെപിസിസി പ്രസിഡന്റിന് നല്‍കിയതും പരാതിയുടെ കാലതാമസവും കോടതി ചൂണ്ടിക്കാട്ടി.
പരാതി വൈകിയതും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതുമാണ് ജാമ്യത്തിന് കാരണം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിന്റെ പകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്.
രാഹുലിന് എതിരായ ആരോപണം ഗൗരവതരമാണ്. ഹാജരാക്കിയ ചാറ്റുകള്‍ ആരോപണം തെളിയിക്കുന്നതല്ലെന്നും വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കുന്നു. ഉപാധികളോടെയാണ് രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണണെന്നാണ് നിര്‍ദേശം.
ബെംഗളൂരു സ്വദേശിനിയായ 23 കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. താന്‍ നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമാണെന്ന് അതിജീവിത കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച രാഹുല്‍ അതിക്രൂരമായി തന്നെ ബലാത്സംഗം ചെയ്തതായാണ് അതിജീവിത എസ്ഐടിക്ക് മൊഴി നല്‍കിയത്.






