KeralaLead NewsNEWS

മരംമുറി വിവാദം; സംസ്ഥാന സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി

കൊച്ചി: മു​ല്ല​പ്പെ​രി​യാ​റി​ലെ മ​രം മു​റി വിവാദത്തില്‍ സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ. മരം മുറിക്കാനുള്ള അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടേയെന്ന് ചാക്കോ പറഞ്ഞു.

വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയാതെയാണ് ഉത്തരവിറക്കിയതെങ്കില്‍ അത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും കൂടിയാലോചിച്ച്‌ എടുക്കേണ്ട തീരുമാനമായിരുന്നുവെന്നുമാണ് ചാക്കോയുടെ വിമര്‍ശനം. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആലുവ ഗസ്റ്റ്ഹൗസില്‍ പി.സി ചാക്കോയുമായി ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തി.

Signature-ad

മ​രം മു​റി വിവാദം സര്‍ക്കാറിന് കനത്ത തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. വകുപ്പ് മന്ത്രി പോലും അറിയാതെ നിര്‍ണായക വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ തീരുമാനം എടുത്തതാണ് സര്‍ക്കാറിനെ വെട്ടിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: