നടത്തിയത് ശരീരമാകെ മുറിവേല്‍പ്പിച്ചുകൊണ്ടുള്ള ക്രൂര പീഡനം ; എനിക്ക് നിന്നെ റേപ്പ് ചെയ്യണമെന്ന് അയാള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു ; പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു

തിരുവനന്തപുരം: എനിക്ക് നിന്നെ റേപ്പ് ചെയ്യണമെന്ന് പറഞ്ഞുകൊണ്ടിരുന്നു രാഹുല്‍ മാങ്കൂട്ട ത്തില്‍ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതെന്നും ശരീരമാകെ മുറിവേല്‍പ്പിക്കുന്ന രീതി യിലായിരുന്നു ലൈംഗികാതിക്രമമെന്നും അതിജീവിതയുടെ മൊഴി. പാനിക് അറ്റാക്കും ശ്വാ സം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നെന്നും മൊഴിയില്‍ പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ 23 കാരിയുടെ മൊഴി അന്വേഷണ സംഘം എടുത്തു. വിവാഹവാഗ്ദാനം നല്കി ഹോംസ്റ്റേയില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാ യിരുന്നു രാഹുലിനെതിരായ രണ്ടാമത്തെ പരാതി. പ്രോസിക്യൂഷന് മുദ്ര വെച്ച കവറിലാണ് മൊഴി സമര്‍പ്പിച്ചത്. വിവാഹവാഗ്ദാനം നല്കി ബന്ധം സ്ഥാപിക്കുകയും സംസാരിക്കാനെന്ന് പറഞ്ഞ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചപ്പോള്‍ മാനസികമായും ശാരീരികമായും തകര്‍ന്നുപോയെന്നും അതിജീവിത പറഞ്ഞു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു.
ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നുവെന്നും. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാന്‍ പലവട്ടം ആവശ്യപ്പെട്ടു. നമുക്ക് ഒരു കുഞ്ഞ് വേണമെന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചു. രാഹുലിനെ ഭയമാണെന്നും കേസുമായി മുന്നോട്ട് പോകാന്‍ ധൈര്യമില്ലെന്നും വ്യക്തമാക്കി. എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.






