മാമ്പൂ കണ്ടും മക്കളെ കണ്ടും മാങ്കൂട്ടത്തിലിനെക്കണ്ടും കൊതിക്കരുത് ട്ടോ കേരള പോലീസേ; രാഹുല്‍ മാങ്കൂട്ടത്തിലിനെ തേടി കേരളമാകെ നെട്ടോടമോടുന്നു കാക്കിപ്പട; വക്കാലത്ത് ഒപ്പിട്ടെന്ന കഥ വിശ്വസിക്കാതെ പോലീസ്

തിരുവനന്തപുരം: മാമ്പൂ കണ്ടും മക്കളെ കണ്ടും മാത്രമല്ല മാങങ്കൂട്ടത്തിലിനെ കണ്ടും കൊതിക്കരുതെന്ന് പോലീസിനോട് ഒരു ഉപദേശം കോണ്‍ഗ്രസുകാര്‍ വക!!!
കാരണം കണ്ടാലുടന്‍ പിടികൂടാന്‍കാത്തിരിക്കുന്ന പോലീസിന്റെ മൂക്കിന്‍തുമ്പത്തുകൂടിയല്ലേ രാഹുല്‍ വന്ന് വക്കാലത്ത് ഒപ്പിട്ട് വീണ്ടും മുങ്ങിയത്.
പീഡനക്കേസില്‍ പരാതി കിട്ടി പോലീസ് അന്വേഷണം തുടങ്ങും മുന്‍പേ അപ്രത്യക്ഷനായ രാഹുല്‍ ഇനിയും പോലീസിന്റെ കണ്ണില്‍ പെട്ടിട്ടില്ല.
രാഹുല്‍ മുന്‍കൂര്‍ ജാമ്യം എടുത്ത് രക്ഷപ്പെടുന്നതിനു മുന്‍പ് എങ്ങിനെയും മാങ്കൂട്ടത്തിലിനെ പൂട്ടാനായി ബെല്‍റ്റു മുറുക്കി ലാത്തിയുമായി സംസ്ഥാനമൊട്ടാകെ അരിച്ചുപെറുക്കുകയാണ് പോലീസ്. എന്നാല്‍ പിടികിട്ടിയിട്ടില്ല.
ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ എല്ലാ ജില്ലകളിലും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത നീക്കമാണ് നടക്കുന്നത്.
മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് പോലീസ് പറയുന്നത്. തലസ്ഥാനത്തെത്തി വക്കാലത്തില്‍ ഒപ്പിട്ടുവെന്ന് പറയുന്നതിനെ പോലീസ് തള്ളുന്നുണ്ട്.
എത്രയും വേഗം രാഹുലിനെ കണ്ടെത്താന്‍ എല്ലാ ജില്ലകളിലും അന്വേഷണം നടത്താന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിര്‍ദ്ദേശം നല്‍കി. പരാതിക്കാരിയുമായി പീഡനം നടന്ന ഫ്‌ളാറ്റിലെത്തി പോലീസ് മഹസ്സര്‍ രേഖപ്പെടുത്തി. കൂടുതല്‍ സാക്ഷികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ കൂടുതല്‍ തെളിവുകള്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സീല്‍ഡ് കവറിലായി ഒമ്പത് തെളിവുകളാണ് കോടതിയില്‍ നല്‍കിയത്. യുവതി ജോലി ചെയ്തിരുന്ന ചാനലിന്റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്നും ഗര്‍ഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്നുമടക്കം സ്ഥാപിക്കുന്നതിനുള്ള തെളിവുകളും രേഖകളുമാണ് നല്‍കിയതെന്നാണ് വിവരം. ബലാത്സംഗ നടന്നെന്ന് പറയുന്ന കാലഘട്ടത്തില്‍ ഭര്‍ത്താവിനൊപ്പമാണ് യുവതി കഴിഞ്ഞിരുന്നതിനുള്ള തെളിവുകളും രാഹുല്‍ നല്‍കിയ രേഖകളിലുണ്ടെന്നാണ് വിവരം.






