Breaking NewsLead NewsSports

വനിതാ പ്രീമിയര്‍ ലീഗ് : 3.2 കോടി, ദീപ്തി ശര്‍മയെ സ്വന്തമാക്കി യുപി വാരിയേഴ്സ് റെക്കോഡ് ഇട്ടു; മലയാളിതാരം ആശാ ശോഭനയ്ക്ക് 1.10 കോടി ; മിന്നുമണി അണ്‍സോള്‍ഡായി, സഞ്ജന സജീവിന് 75 ലക്ഷം

വനിതാ പ്രീമിയര്‍ ലീഗിന്റെ താരലേലത്തില്‍ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ തുകയ്ക്ക് ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയെ സ്വന്തമാക്കി യുപി വാരിയേഴ്സ് സ്വന്തമാക്കി റെക്കോഡ് ഇട്ടു. 3.2 കോടിക്കാണ് താരത്തെ യുപി വാരിയേഴ്‌സ് പഴയ തട്ടകത്തില്‍ മടങ്ങിയെത്തിയത്. മലയാളി താരം മിന്നുമണി അണ്‍സോള്‍ഡ് ആയപ്പോള്‍ മലയാളിതാരം ആശാ ശോഭനയ്ക്ക് 1.10 കോടിയ്ക്കും സഞ്ജന സജീവ് 75 ലക്ഷത്തിനും വിറ്റുപോയി.

താരലേലത്തില്‍ വെറും 50 ലക്ഷം രൂപയാണ് ദീപ്തി ശര്‍മയ്ക്ക് ലഭിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സാണ് ദീപ്തിക്ക് വേണ്ടി ബിഡ് ചെയ്തത്. ഇത്ര കുറഞ്ഞ തുകയ്ക്ക് സൂപ്പര്‍ താരം ഡല്‍ഹിയിലെത്തുമെന്നു ഉറപ്പിച്ചിരിക്കെയാണ് ആര്‍ടിഎം ഓപ്ഷനെ കുറിച്ച് ഓക്ഷ്നര്‍ പറയുന്നത്. ഇതിനുപിന്നാലെയാണ് യുപി വാരിയേഴ്സ് തങ്ങളുടെ ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിച്ചത്.

Signature-ad

ഇതോടെ ഡല്‍ഹി 3.20 കോടിയായി തങ്ങളുടെ ബിഡ് ഉയര്‍ത്തി. ഇത്രയും വലിയ തുകയ്ക്ക് ദീപ്തിയെ യുപി തിരികെ വാങ്ങില്ലെന്ന് തോന്നിച്ചെങ്കിലും ടീം അതിനു് തയ്യാറാവുകയും ആര്‍ടിഎമ്മിലൂടെ താരത്തെ സ്വന്തമാക്കുകയും ചെയ്തു. ലേലത്തില്‍ ഇതാദ്യമായാണ് ആര്‍ടിഎം പ്രാബല്യത്തില്‍ വന്നത്. 28 കാരിയായ ദീപ്തി 2023ലെ ഡബ്ല്യുപിഎല്‍ മുതല്‍ യുപി ടീമിന്റെ ഭാഗമാണ്.

നേരത്തേ 2.6 കോടിയായിരുന്നു ദീപ്തിയുടെ ശമ്പളം. ഇതാണ് ഇപ്പോള്‍ 3.2 കോടിയിലേക്കു കുതിച്ചത്. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡിനൊപ്പവും ദീപ്തിയെത്തി. 25 മത്സരങ്ങളില്‍ കളിച്ച താരം 117.63 സ്ട്രൈക്ക് റേറ്റില്‍ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 507 റണ്‍സും സ്‌കോര്‍ ചെയ്തു. ബോളിങ്ങില്‍ 8.3 ഇക്കോണമി റേറ്റില്‍ 27 വിക്കറ്റുകളും ദീപ്തി സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ മലയാളി താരം ആശ ശോഭനയും കോടീശ്വരിയായി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെ താരമായിരുന്ന ആശ ശോഭനയെ യു പി വാരിയേഴ്‌സ് 1.10 കോടി രൂപയ്ക്കാണ് താരത്തെ വിളിച്ചെടുത്തത്.

വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ അണ്‍സോള്‍ഡായി ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ മിന്നു മണി. 40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ഒരു ടീമും രംഗത്തെത്തിയില്ല. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയാതിരുന്നതാണ് മിന്നുവിന് തിരിച്ചടിയായത്. ഐപിഎല്ലില്‍ ഡല്‍ഹിക്കായി 17 മത്സരങ്ങളാണ് മിന്നു കളിച്ചിട്ടുള്ളത്.

നേരത്തേ വനിത പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു മിന്നു മണി. ഡബ്ല്യൂപിഎല്ലിലെ പ്രകടനങ്ങള്‍ താരത്തിന് ഇന്ത്യന്‍ ട്വന്റി 20 ടീമിലും അവസരമൊരുക്കി. അതേസമയം മറ്റൊരു മലയാളി താരമായ സഞ്ജന സഞ്ജീവനെ 75 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. 30 ലക്ഷമായിരുന്നു അടിസ്ഥാന വില.

മുംബൈ ഇന്ത്യന്‍സിനായി ബാറ്റുകൊണ്ടും പന്തുകൊണ്ടും സഞ്ജന മികവ് കാട്ടിയിട്ടുണ്ട്. 19 മത്സരങ്ങളില്‍ നിന്ന് താരം മൂന്ന് വിക്കറ്റുകളും 138 റണ്‍സും നേടിയിട്ടുണ്ട്. അതിനിടെ മറ്റൊരു മലയാളി താരമായ സഞ്ജന സഞ്ജീവന്‍ വീണ്ടും മുംബൈ ഇന്ത്യന്‍സില്‍ തന്നെ എത്തുകയും ചെയ്തു. 30 ലക്ഷം രൂപയായിരുന്നു താരലേലത്തില്‍ ആശയുടെ അടിസ്ഥാന വില. ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകളും ആശയെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: