NEWS

രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ വിവിധ ഉൽപ്പന്നങ്ങളുമായി മിൽമ

തിരുവനന്തപുരം :  കോവിഡ് – 19 പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിവിധ തര൦ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാനൊരുങ്ങി മില്‍മ. ഇതിന്റെ ആദ്യഘട്ടമായി പാൽ, മഞ്ഞൾ, ഇഞ്ചി, കുരുമുളക്, കറുവപ്പട്ട എന്നിവ മിക്സ് ചെയ്ത്  ” മിൽമ ഗുഡ് ഹെൽത്ത് ഇമ്മ്യൂണിറ്റി ബൂസ്റ്റർ ” എന്ന പേരിൽ പുതിയ ഒരു ഉൽപ്പന്നം വിപണിയിൽ ഇറക്കുകയാണ്. ഇതിൻറെ ആദ്യ വില്പന 25 – 08 – 2020 തീയതിൽ മിൽമ ഭവനിൽ വച്ച് മിൽമ ചെയർമാൻ പി. എ. ബാലൻ മാസ്റ്റർ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശ്രീമതി മിനി രവീന്ദ്ര ദാസിന് നൽകി നിർവഹിച്ചു.

തദവസരത്തിൽ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ്, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, മിൽമ മാനേജിംഗ് ഡയറക്ടർ ഡോക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവു ഐ  എഫ് എസ് എന്നിവർ സന്നിഹിതരായിരുന്നു.

Signature-ad

മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ. എസ്. മാണി വീഡിയോ കോൺഫറൻസ് വഴി ഈച്ചടങ്ങിൽ പങ്കെടുച്ചു. മറ്റു ഭരണ സമിതി അംഗങ്ങളായ എൻ ഡി ഡി വി സീനിയർ മാനേജർ റോമി ജേക്കബ്, കരുമാടി മുരളി, അഡ്വ : ഗിരീഷ് കുമാർ, കെ .കെ ജോൺസൺ എന്നിവർ ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇത്തരം കൂടുതൽ ഉൽപ്പന്നങ്ങൾ മിൽമ ഇനിയും വിപണിയിൽ ഇറക്കുന്നതാണെന്ന് ചെയർമാൻ പ്രസ്താവിച്ചു.

Back to top button
error: