സ്ഥിരമായി പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നവരാണോ നിങ്ങള്‍ ? ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അറിയൂ ; ഇന്ത്യയില്‍ വില്‍ക്കുന്ന പ്രോട്ടീന്‍ പൗഡറുകളില്‍ മിക്കതും ഗുണനിലവാരം കുറഞ്ഞത് ; കാന്‍സറിന് കാരണമായേക്കാവുന്ന മെറ്റലുകള്‍ അടങ്ങിയത് ; മിക്കതിലും നിലവാരം കുറഞ്ഞ പ്രോട്ടീനും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും

ന്യൂഡല്‍ഹി: സ്ഥിരമായി പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതൊന്നു വായിക്കൂ.
ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക ഫാര്‍മ-ഗ്രേഡ് പ്രോട്ടീന്‍ പൗഡറുകളും ഗുണനിലവാരം കുറഞ്ഞവയാണെന്ന ഞെട്ടിപ്പിക്കുന്ന ഗവേഷണവിവരം പുറത്ത്.
കേരളത്തിലെ രാജഗിരി ഹോസ്പിറ്റല്‍, അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലസ സൗദിയിലെ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എന്നിവിടങ്ങളിലെ ഗവേഷകര്‍ പ്രതിനിധീകരിക്കുന്ന മിഷന്‍ ഫോര്‍ എത്തിക്‌സ് ആന്‍ഡ് സയന്‍സ് ഇന്‍ ഹെല്‍ത്ത്കെയര്‍ നടത്തിയ പഠനത്തിലാണ് ഇത് പറയുന്നത്. 18 മെഡിക്കല്‍ വേ പ്രോട്ടീന്‍ പൗഡറുകളും 16 ന്യൂട്രാസ്യൂട്ടിക്കല്‍ വേ പ്രോട്ടീന്‍ പൗഡറുകളും താരതമ്യം ചെയ്തു നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
മിക്കതിലും നിലവാരം കുറഞ്ഞ പ്രോട്ടീനും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്നും കൂടാതെ പല പ്രോട്ടീന്‍ പൗഡറുകളിലും തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകള്‍ ഉണ്ടെന്നും ഗവേഷണത്തില്‍ പറയുന്നു.
100 ഗ്രാം പ്രോട്ടീന്‍ പൗഡറുകളുടെ പാക്കറ്റില്‍ വെറും 29 ഗ്രാം മാത്രമാണ് പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതെന്നും കണ്ടെത്തലുണ്ട്. ബാക്കി 83 ശതമാനം ഘടകങ്ങള്‍ സംബന്ധിച്ചും ലേബലില്‍ നല്‍കിയിരുന്നത് തെറ്റായ കാര്യങ്ങളായിരുന്നു.
പേശികളുടെ ആരോഗ്യത്തിന് ആവശ്യമായ അമിനോ ആസിഡ് ലൂസിന്‍ അഞ്ച് ഗ്രാമില്‍ കൂടുതല്‍ ഒരു ഫാര്‍മ-ഗ്രേഡ് പൗഡറുകളിലും കണ്ടെത്താനായില്ല. പല പ്രോട്ടീന്‍ പൗഡറുകളിലും ഹെവി മെറ്റലുകളും അര്‍ബുദത്തിന് കാരണമാകുന്ന അഫ്‌ലാറ്റോക്‌സിനും കണ്ടെത്തി. അതേസമയം, പ്രോട്ടീന്റെ അളവ് പെരുപ്പിച്ചു കാണിക്കുന്നതിന് പ്രോട്ടീന്‍ അല്ലാത്ത വസ്്തുവും പലതിലും ഉയര്‍ന്ന അളവില്‍ ഉണ്ടായിരുന്നു.






