Breaking NewsIndiaKeralaLead NewsLocalNEWSNewsthen Specialpolitics

യെസ് യുവര്‍ ഓണര്‍ സംവിധായകന്‍ കോടതിയിലേക്ക് ; യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വി.എം.വിനുവിന് വോട്ടില്ല ; പുതുക്കിയ പട്ടികയില്‍ വിനുവിന്റെ പേരില്ല ; കോഴിക്കോട് യുഡിഎഫിന് തിരിച്ചടി

 

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് യുഡിഎഫിന് തിരിച്ചടി. കോര്‍പറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി വിഎം വിനുവിന് വോട്ടില്ല. പുതുക്കിയ പട്ടികയിലാണ് സംവിധായകനായ വി എം വിനുവിന്റെ പേര് ഇല്ലാത്തത്. വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടക്കുന്നതിന്റെ ഉദാഹരമാണിതെന്നും ലിസ്റ്റില്‍ നിന്ന് പേര് നീക്കിയത് എങ്ങനെയെന്ന് അറിയില്ലെന്നും കോണ്‍ഗ്രസ് നേത്യത്വം ആരോപിച്ചു.
ഇതിനിടെ വി.എം.വിനു ഡിസിസിയില്‍ എത്തി. 45 വര്‍ഷമായി വോട്ട് ചെയ്യുന്ന ആളാണെന്നും ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന തനിക്ക് വോട്ടവകാശം നിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശമെന്നും ഇതൊരു ജനാധിപത്യ രാജ്യമാണോ എന്നും വിനു ചോദിച്ചു. എല്ലാ തിരഞ്ഞെടുപ്പിലും എനിക്ക് വോട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ട ആവശ്യമില്ല. ഒരു വോട്ടും നഷ്ടപ്പെടുത്തരുത് എന്ന് പണ്ട് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. അത് താന്‍ ഇതുവരെ കാത്തു സൂക്ഷിച്ചിട്ടുണ്ട്. മത്സരിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് ഫോണ്‍ കോളുകള്‍ തനിക്ക് വന്നു. ഈ നഗരത്തിന്റെ സമഗ്രമായ മാറ്റമാണ് താന്‍ ആഗ്രഹിച്ചത്. ഇവിടെ നിയമമുണ്ട് കോടതി തന്നെ സംരക്ഷിക്കും. തന്റെ വാര്‍ഡില്‍ മാത്രമല്ല മുഴുവന്‍ വാര്‍ഡുകളിലും താന്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും വി എം വിനു പ്രതികരിച്ചു.
അതേസമയം, ഇതൊരു അസാധാരണമായ സംഭവമാണെന്നാണ് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പ്രതികരിച്ചത്. വിഎം വിനു കോഴിക്കോട് നഗരത്തില്‍ ജനിച്ച് വളര്‍ന്നയാളാണ്. അദ്ദേഹത്തെ അറിയാത്തവരായി ആരും തന്നെയില്ല. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ആളാണ് വി എം വിനു . വ്യാപകമായ ക്രമക്കേട് നടക്കുന്നു എന്ന് കോണ്‍ഗ്രസ് പറഞ്ഞതിന്റെ ഉദാഹരണം ആണിതെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: