MovieTRENDING

“കരിമി”എന്ന ഫാന്റസി ചിത്രവുമായി സുനിൽ പുള്ളോട്….

ഹാഫ് ലൈറ്റ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ നന്ദൂ പാലക്കാട്‌ നിർമ്മിച്ച് സുനിൽ പുള്ളോട് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി ചിത്രമാണ് “കരിമി”. ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും പാലക്കാട്‌ ശ്രീ മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വച്ച് നടന്നു.

പ്രസ്തുത ചടങ്ങിൽ, ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരും,അഭിനേതാക്കളും തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ ഒരുപാട് പ്രമുഖരും പങ്കെടുത്തു.കുട്ടികളുടെ ലോകത്തെയും അവരുടെ സ്വപ്നങ്ങളേയും ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം മലയാളത്തിലും തമിഴ്ലുമായിട്ടാണ് ഒരുക്കുന്നത്.കുട്ടികൾക്ക് ഇഷ്ടപെടുന്ന രീതിയിൽ ഒരുക്കുന്ന ഈ സിനിമ ബാല്യം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുമെന്ന് നിസ്സംശയം പറയാം..അത്ഭുതവും സാഹസികതയും , സൗഹൃദവും
ചേർത്തൊരുക്കുന്ന “കരിമി”എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. സിനിമറ്റോഗ്രാഫി-ഐസക്ക്
നെടുന്താനം, എഡിറ്റർ-പ്രഭുദേവ്, പ്രൊജക്റ്റ്‌ ഡിസൈനർ-ദീപു ശങ്കർ, ആർട്ട്‌-കേശു പയ്യപ്പള്ളി,ബിജിഎം -അൻവർ അമൻ,പ്രൊഡക്ഷൻ കൺട്രോളർ-അബീബ് നിലഗിരി, പ്രൊഡക്ഷൻ കോഡിനേറ്റർ-രാധാകൃഷ്ണൻ പപ്പി,പോസ്റ്റർ -ഷനിൽ കൈറ്റ് ഡിസൈൻ, പി ആർ ഓ- എ. എസ്.ദിനേശ്, മനു ശിവൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: