Breaking NewsCrimeIndiaKeralaLead NewsLocalNEWSNewsthen Specialpolitics

കേരളത്തില്‍ വ്യാപക പരിശോധന ; മലപ്പുറം, വയനാട് കളക്ടറേറ്റുകളില്‍ സുരക്ഷാ പരിശോധന: കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും ബീച്ചിലും പരിശോധിച്ചു ; ബെംഗളരുവിലും സുരക്ഷ വര്‍ധിപ്പിച്ചു

 

തിരുവനന്തപുരം: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കി. രാജ്യമെമ്പാടും ജാഗ്രത നിര്‍ദ്ദേശമുള്ളതിനാല്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടത്തി വരികയാണ്. മലപ്പുറം കളക്ട്രേറ്റില്‍ പോലീസ് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കി.
വയനാട് കളക്ടറേറ്റിലും പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും കോമ്പൗണ്ടിലെ വാഹനങ്ങള്‍ പരിശോധിച്ചു.
കൊച്ചിയില്‍ ഒരു റൗണ്ട് സുരക്ഷ പരിശോധന ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. കോഴിക്കോടും പോലീസിന്റെ വ്യാപക പരിശോധന നടന്നു വരികയാണ്. കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ആണ് പോലീസ് പരിശോധന നടത്തിയത്. കോഴിക്കോട് ബീച്ചില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
ബെംഗളൂരുവിലും പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി. റെയില്‍വേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും പോലീസിനെ നിയോഗിച്ചു. യാത്രക്കാരുടെ ബാഗേജുകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.

Back to top button
error: