ബിഹാർ രണ്ടാം ഘട്ട വോട്ടെടുപ്പ്; 72 മണിക്കൂർ നേരത്തേക്ക് അടച്ച് ഇന്ത്യ നേപ്പാൾ അതിർത്തി

ബീഹാർ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി, നേപ്പാൾ-ഇന്ത്യ അതിർത്തി ഇന്നലെ മുതൽ 72 മണിക്കൂർ നേരത്തേക്ക് അടച്ചു.
സർലാഹി, മഹോട്ടാരി, റൗത്തത്ത് എന്നിവയുൾപ്പെടെ നിരവധി ജില്ലകളിലെ അതിർത്തി പോയിന്റുകൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. മഹോട്ടാരി ജില്ല മാത്രം ഇന്ത്യയുമായുള്ള പതിനൊന്ന് അതിർത്തി പോയിന്റുകൾ അടച്ചു.
അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങൾ ഒഴികെയുള്ള എല്ലാ അതിർത്തി കടന്നുള്ള നീക്കങ്ങളും അതിർത്തി അടച്ച കാലയളവിൽ പൂർണ്ണമായും നിർത്തിവയ്ക്കുമെന്ന് ഇന്ത്യയുമായുള്ള അതിർത്തിയിലുള്ള ജില്ലാ ഭരണകൂട ഓഫീസുകൾ പ്രസ്താവനയിൽ പറഞ്ഞു.
നേപ്പാളിലോ ഇന്ത്യയിലോ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിർത്തികൾ 72 മണിക്കൂർ അടച്ചിടുന്നത് ഒരു സാധാരണ സുരക്ഷാ നടപടിയായി മാറിയിരിക്കുന്നു.
ബിഹാർ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ചൊവ്വാഴ്ച നടക്കും, വെള്ളിയാഴ്ച ഫലം പുറത്തുവരും.
ബീഹാറിലെ 20 ജില്ലകളിലായി 122 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 18 ജില്ലകളിലായി 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.






