Breaking NewsCrimeKeralaNEWS

സഹോദരനുമായുള്ള തർക്കം ചോദ്യം ചെയ്ത യുവാവിന് നഞ്ചക്ക്, വടി, വടിവാൾ, എയർഗൺ ഉപയോ​ഗിച്ച് ക്രൂര മർദനം, നിലത്തുവീണ യുവാവിന്റെ ദേഹത്തുകൂടെ വാഹനം കയറ്റിയിറക്കി, ഹാനിഷിന്റെ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് തട്ടിയതായി ബന്ധു- യുവാവ് ​ഗുരുതരാവസ്ഥയിൽ

കോട്ടയ്ക്കൽ: സഹോദരനുമായുള്ള തർക്കം ചോദ്യം ചെയ്ത് യുവാവിന് ക്രൂരമർദനം. ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി. മലപ്പുറം കോട്ടക്കലിൽ പറപ്പൂർ സ്വദേശി മുനീറിന്റെ മകൻ ഹാനിഷ് (24) നാണ് ക്രൂരമായി മർദനമേറ്റത്. പത്തിലധികം പേർ ചേർന്ന് യുവാവിനെ വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു.

ഹാനിഷിന്റെ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് തട്ടിയതായി ബന്ധു പറഞ്ഞു. നഞ്ചക്ക്, വടി, വടിവാൾ, എയർഗൺ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും കരുതിക്കൂട്ടിയാണ് മർദിച്ചതെന്നും ബന്ധു വ്യക്തമാക്കി.

Signature-ad

കഴിഞ്ഞ ദിവസം ഹാനിഷിന്റെ സഹോദരനും ഏതാനും യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഈ വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നാണ് മർദനം. ആയുധങ്ങൾ ഉപയോഗിച്ചും വാഹനം ഇടിപ്പിച്ചും യുവാവിനെ സംഘം ക്രൂരമായി മർദിച്ചു. മർദനത്തിനിടെ നിലത്തുവീണ ഹാനിഷിനെ യുവാക്കൾ വളഞ്ഞിട്ട് മർദിക്കുകയും സ്‌കോർപിയോ വാഹനം ശരീരത്തിലൂടെ കയറ്റി ഇറക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഹാനിഷ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: