Breaking NewsCrimeIndiaKeralaLead NewsNEWSNewsthen Specialpolitics
നേരറിയാൻ എസ് ഐ ടി : ശബരിമല സ്വർണ്ണപ്പാളി കേസിൽ കൂടുതൽ അന്വേഷണം നടത്താൻ എസ് ഐ ടിയെ കോടതി ചുമതലപ്പെടുത്തി: സകലതും അന്വേഷിക്കണമെന്ന് കോടതി: ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണമെന്നും ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസിൽ കൂടുതൽ അന്വേഷണം നടത്താൻ എസ് ഐ ടിയെ കോടതി ചുമതലപ്പെടുത്തി.
ശബരിമല സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് കോടതി അനുമതി നൽകി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിൾ ശേഖരിക്കാം. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി. സ്വർണ്ണക്കൊള്ള യുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും അന്വേഷിക്കാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്. ശ്രീകോവി ലിൽ പുതിയ വാതിൽ വച്ചതിലും പോറ്റിയെ മുൻ നിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ചെന്നൈയിൽ എന്താണ് നടന്നത് എന്ന് കൃത്യമായി അറിയണം. പോറ്റിക്ക് ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നൽകി. പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും പറഞ്ഞ കോടതി ദേവസം ബോർഡിനെതിരെ ആഞ്ഞടിച്ചു. ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം. ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് പരിശോധിക്കണമെന്നും എസ്ഐടിയോട് ഹൈക്കോടതി പറഞ്ഞു.
അതിനിടെ , ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.






