Breaking NewsKeralaLead NewsNEWSNewsthen SpecialPravasi

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള ഏക വനിതാ മലയാളിയായി ഷഫീന യൂസഫലി; പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍; കലാകാരന്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന റിസ്‌ക് ആര്‍ട്ട് ഇനീഷ്യേറ്റീവ് സ്ഥാപിച്ച് ശ്രദ്ധേ നേടി; സാമൂഹിക സേവന രംഗത്തും സജീവം

അബുദാബി: യു.എ.ഇയില്‍ രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്‌കാരിക രംഗങ്ങള്‍ തുടങ്ങിയ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത്. യു.എ.ഇയിലെ നാല് വനിതാ മന്ത്രിമാര്‍, മുന്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍, എമിറാത്തി ഒളിംപ്യന്‍ അടക്കം 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യുസഫലിയുടെ മകള്‍ ഷഫീന യൂസഫലയാണ് പട്ടികയിലെ ഏക മലയാളി.

യു.എ.ഇ രാജ്യാന്തര സഹകരണ വകുപ്പ് മന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, യു.എ.ഇ സംരംഭക വകുപ്പ് സഹമന്ത്രി ആലിയ ബിന്‍ത് അബ്ദുള്ള അല്‍ മസ്രൂയി, സഹമന്ത്രിമാരായ ലാന നുസൈബെഹ്, മുന്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഡോ. അമല്‍ എ. അല്‍ ഖുബൈസി, യു.എ.ഇ സഹമന്ത്രി ഷമ്മ അല്‍ മസ്രുയി എന്നിവരാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്.

Signature-ad

ഐ.യു.സി.എന്‍ പ്രസിഡന്റ് റാസന്‍ അല്‍ മുബാറക്ക്, ദുബായ് മീഡിയ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണ്‍ ആന്‍ഡ് മനേജിംഗ് ഡയറക്ടര്‍ മോന അല്‍ മാരി, എമിറാത്തി ഒളിംപ്യന്‍ ഷെയ്ഖ ലത്തീഫ ബിന്‍ത് അഹമ്മദ് അല്‍ മക്തൂം തുടങ്ങിയവും ആദ്യ പട്ടികയില്‍ ഇടം നേടി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്താണ് ഖലീജ് ടൈംസിന്റെ ‘പവര്‍ വുമണ്‍’ പട്ടിക ദുബായില്‍ നടന്ന ചടങ്ങില്‍ പ്രസിദ്ധീകരിച്ചത്.

ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍വുമണ്‍ രേണുക ജഗ്തിയാനി, അപ്പാരല്‍ ഗ്രൂപ്പ് സ്ഥാപക സീമ വേദ്, റിസ്‌ക് ആര്‍ട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലി എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ ഇന്ത്യക്കാര്‍.

ബിസിനസിനൊപ്പം കലാപ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയായ ഷഫീന, കാലകാരന്‍മാര്‍ക്ക് പിന്തുണ നല്‍കിയാണ് റിസ്‌ക് ആര്‍ട്ട് ഇനീഷ്യേറ്റീവ് സ്ഥാപിച്ചത്. കേരളത്തിലെയും ഗള്‍ഫിലെയും കാലകാരന്‍മാര്‍ക്ക് ആഗോള വേദി ഉറപ്പാക്കിയും പുതിയ അവസരങ്ങള്‍ ലഭ്യമാക്കിയുമാണ് റിസ്‌ക് ആര്‍ട്ട് ഇനീഷ്യേറ്റീവിന്റെ പ്രവര്‍ത്തനം. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന്റെ മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദാണ് ഷഫീന യൂസഫലിയുടെ ഭര്‍ത്താവ്.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ പാത പിന്തുടര്‍ന്ന് സംരംഭകത്തിനൊപ്പം സാമൂഹികസേവന രംഗത്തും ഏറെ ശ്രദ്ധാലുവാണ് മകള്‍ ഷഫീന യൂസഫലി. അബുദാബി ആസ്ഥാനമായി ബിസിനസ് രംഗത്ത് സജീവമായ ഷഫീന യൂസഫ് അലി, യുകെയിലെ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് എം.ബി.എയും, കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്ന് ആര്‍ട്ട്‌സില്‍ മാസ്റ്റര്‍ ഡിഗ്രിയും കരസ്ഥമാക്കിയ ശേഷം, പി.എച്ച്.ഡിയും ചെയ്തുവരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: