Breaking NewsMovie

“ചത്താ പച്ച”യുടെ തകർപ്പൻ ടീസർ പഞ്ചുമായി റീൽ വേൾഡ് എൻ്റർടെയ്ൻമെൻ്റ്

കൊച്ചി: റീൽ വേൾഡ് എൻ്റർടെയ്ൻമെൻ്റ് ൻ്റെ ‘ചത്ത പച്ച: ദ് റിംഗ് ഓഫ് റൗഡീസ്’ ൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടീസർ പുറത്തിറങ്ങി. കഴിഞ്ഞ ആഴ്ചകളിലായി പി.വി.ആർ സിനിമാസുകളിൽ മാത്രം പ്രദർശിപ്പിച്ച ടീസർ, ഇപ്പോൾ ഔദ്യോഗികമായി റിലീസ് ചെയ്തിരിക്കുകയാണ്. ഓൺലൈനിൽ ടീസർ റിലീസ് ചെയ്തതോടെ സോഷ്യൽ മീഡിയയിലുടനീളം വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ചത്താ പച്ച.

കളർഫുൾ ആയ ഫ്രെയിമുകളും എനർജി നിറഞ്ഞു നിൽക്കുന്ന ഷോട്ടുകളും ഇതുവരെ കണ്ടിട്ടില്ലാത്തൊരു വിസ്മയം തന്നെ വാഗ്ദാനം ചെയ്യുന്നു, ശരിക്കും ഒരു കംപ്ലീറ്റ് ആക്ഷൻ എൻ്റർടെയ്നർ. മലയാള സിനിമയിലെ ഏറ്റവും പുതുമയുമുള്ള ദൃശ്യാനുഭവങ്ങളിൽ ഒന്നായിരിക്കും ചത്താ പച്ച
എന്നതിൻ്റെ സൂചനയാണ് ടീസർ നൽകുന്നത്, ഒരു പ്രാദേശിക കഥയെ അന്താരാഷ്ട്ര നിലവാരത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് എന്ന് തന്നെ പറയാം.

Signature-ad

ആദ്വൈത് നായർ ൻ്റെ സംവിധാനത്തിൽ, രമേഷ് & രിതേഷ് എസ്. രാമകൃഷ്ണൻ, ഷൗഖത് അലി, കാൻസ് അവാർഡ് ജേതാവും ചത്ത പച്ചയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറുമായ ഷിഹാൻ ഷൗഖത് എന്നിവരുടെ റീൽ വേൾഡ് എന്റർടെയിൻമെന്റ് ബാനറിലാണ് ചിത്രം നിർമിക്കുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യൂ, വിശാഖ് നായർ, ഇഷാൻ ഷൗഖത് എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിലെ റെസ്റ്റ്‌ലിങ് സംസ്കാരത്തിന്റെ ഒരു വർണ്ണാഭമായ ലോകത്തേക്ക് പ്രേക്ഷകരെ ടീസർ കൂട്ടിക്കൊണ്ട് പോകുന്നു.

സംഗീത അധികായന്മാന്മായ ശങ്കർ–എഹ്സാൻ–ലോയ് ഈ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്നത് ചിത്രത്തിൻ്റെ ആകാംഷ വർദ്ധിപ്പിക്കുന്നു. ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം, കലയ് കിംഗ്സൺ ൻ്റെ ആക്ഷൻ കൊറിയോഗ്രാഫി വിനായക് ശശികുമാർ എഴുതുന്ന ഗാനങ്ങൾ, മുജീബ് മജീദ് ൻ്റെ പശ്ചാത്തല സംഗീതം, തിരക്കഥ സനൂപ് തൈക്കൂടതൻ്റെ തിരക്കഥ, പ്രവീൺ പ്രഭാകറിൻ്റെ എഡിറ്റിങ്ങ് അങ്ങനെ ഒരുപറ്റം മികച്ച സാങ്കേതിക വിദഗ്ധരുടെ കൂട്ടുകെട്ടാണ് ചത്താ പച്ച.

ഇന്ത്യൻ സിനിമയിലെ ശക്തമായ വിതരണ ശൃംഖലയുടെ പിന്തുണയും ‘ചത്താ പച്ച’യ്ക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിൽ, ദുൽഖർ സൽമാന്റെ ബാനറായ വേഫെയറർ ഫിലിംസ് ആണ് ഡിസ്ട്രിബ്യൂഷൻ റൈറ്റ്സ് ഏറ്റെടുതിരിക്കുന്നത്. തമിഴ്‌നാട്ടിലും കർണാടകയിലും ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് PVR ഐനോക്സ് പിക്ചർസ്. ദി പ്ലോട്ട് പിക്ചർസ് ആണ് ആഗോളതലത്തിൽ ചിത്രം അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കൂടാതെ സംഗീത അവകാശങ്ങൾ ടി-സീരീസീനാണ്. നൂതനമായ ഒരു ദൃശ്യാനുഭവമായിരിക്കും ‘ചത്താ പച്ച’ സമ്മാനിക്കാൻ ഒരുങ്ങുന്നത്. ടീസറിലൂടെ റിങ് ഓഫ് റൗഡീസ് തരുന്ന സൂചന ഇത് എല്ലാ അർത്ഥത്തിലും ഹൈ-വോൾട്ടേജ് സിനിമായിരിക്കും എന്നത് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: