LIFEMovie

ഒട്ടും ഫേക്ക് അല്ലാത്ത, കളളത്തരം കാണിക്കാത്ത, നമ്മളെ സുഖിപ്പിക്കാനായി ഒന്നും പറയാത്ത നമ്മള്‍ സുഖിപ്പിച്ച് പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ തയ്യാറല്ലാത്ത പ്രണവ് മോഹന്‍ലാല്‍

പ്രണവിനെ കുറിച്ച് 21ാം നൂറ്റാണ്ടില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് നടന്‍ അഭിഷേക് രവീന്ദ്രന്‍.
പേഴ്‌സണലി എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് പ്രണവ്. അയാളെപ്പോലെ ആവണമെന്ന് തോന്നിക്കുന്ന ഒരുപാട് ഗുണങ്ങളുള്ള മനുഷ്യനാണ്. പത്ത് മിനുട്ട് പ്രണവിനോട് സംസാരിച്ചാല്‍ നമ്മള്‍ അഹങ്കാരിയാണെന്ന് തോന്നുന്ന രീതിയിലുള്ള സ്വഭാവ സവിശേഷത ഉള്ളയാളാണ് പ്രണവ്. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാന്‍ പറ്റിയത് വലിയ സന്തോഷമാണ്. ഒട്ടും ഫേക്ക് അല്ലാത്ത, കള്ളത്തരം കാണിക്കാത്ത, നമ്മളെ സുഖിപ്പിക്കാനായി ഒന്നും പറയാത്ത നമ്മള്‍ സുഖിപ്പിച്ചു പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ തയ്യാറല്ലാത്ത ആളാണ് പ്രണവ്. എന്നെ സംബന്ധിച്ച് അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ടിങ് ഒരു അനുഭവം തന്നെയായിരുന്നു.

നമുക്ക് അറിയാത്ത ഒരു പ്രണവുണ്ട്. നമ്മള്‍ ഷൈ ആയിട്ടുള്ള ഒരു പ്രണവിനെ കണ്ടിട്ടുണ്ട്. എന്നാല്‍ പ്രണവിന്റെ കൈയില്‍ ഒരു ഗിറ്റാര്‍ ഉണ്ടെങ്കില്‍, പ്രണവ് ഒരു കംഫര്‍ട്ടബിള്‍ സ്‌പേസില്‍ ആണെങ്കില്‍ പെട്ടെന്ന് ആ ക്രൗഡിനെ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. മലയാളികള്‍ക്കിടയില്‍ ഒരുപക്ഷേ, ലാല്‍ സാറിന്റെ മകന്‍ എന്നുള്ളതുകൊണ്ട് ഒന്നു പതുങ്ങിയിരിക്കുന്നതാണ്. ഒരിക്കൽ ഗോവയില്‍ ഷൂട്ട് നടക്കുന്നതിനിടെ കുറേ വിദേശികളൊക്കെ ഇരിക്കുന്ന സമയത്ത് പ്രണവിന്റെ മറ്റൊരു ഫേസ് കണ്ടിട്ടുണ്ട്. പ്രണവ് പെട്ടെന്ന് തന്നെ ഗിറ്റാര്‍ ഒക്കെ എടുത്ത് ചുറ്റുമുള്ള ഫോറിനേഴ്‌സെല്ലാം തന്നിലേക്ക് അട്രാക്ടഡ് ആകുന്ന രീതിയിലുള്ള പെര്‍ഫോമന്‍സ് ചെയ്യുന്ന ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.

Signature-ad

നമ്മള്‍ ശ്രദ്ധിക്കാന്‍ വേണ്ടി ഒരാള്‍ ഒരു കാര്യം ചെയ്യുന്നത് നമുക്ക് മനസിലാകും. നമ്മള്‍ മലയാളികള്‍ ഭയങ്കര ബുദ്ധിയുള്ളവരാണല്ലോ. നമ്മള്‍ കാണാന്‍ വേണ്ടി ഒരാള്‍ ഒരു കാര്യം ചെയ്യുന്നതും അയാള്‍ അറിഞ്ഞു ചെയ്യുന്നതും തമ്മില്‍ ഭയങ്കര വ്യത്യാസം ഉണ്ട്. അത്തരത്തിലുള്ള ഒരു പാട് സന്ദര്‍ഭങ്ങളില്‍ എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയിട്ടുണ്ട്.

Back to top button
error: