തൃശൂരിലറിയാം ആരാണ് മികച്ച നടനെന്ന്; കടുത്ത മത്സരത്തില്‍ മമ്മൂട്ടിക്കൊപ്പം അസിഫും വിജയരാഘവനും ടൊവിനോയും പിന്നെ ഫഹദും: സംസ്ഥാനചലചിത്ര പുരസ്കാരം മൂന്നാം തീയതി തൃശൂരില്‍ പ്രഖ്യാപിക്കും; മോഹന്‍ലാല്‍ മികച്ച നവാഗത സംവിധായകനാകുമോ; ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു
ആരാകും മലയാളത്തിലെ മികച്ച നട്ന് എന്ന് ഇത്തവണ തൃശൂരില്‍ വെച്ചറിയാം. സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇക്കുറി തലസ്ഥാനത്തു നിന്നും കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. മൂന്നാം തിയതിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.

തൃശൂര്‍: ആരാകും മലയാളത്തിലെ മികച്ച നട്ന് എന്ന് ഇത്തവണ തൃശൂരില്‍ വെച്ചറിയാം. സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇക്കുറി തലസ്ഥാനത്തു നിന്നും കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. മൂന്നാം തിയതിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.
സംസ്ഥാന ചലചിത്ര പുരസ്കാരങ്ങളുടെ നിര്‍ണയം അവസാന റൗണ്ടിലേക്ക് കടന്നപ്പോള്‍ മമ്മൂട്ടിയും വിജയരാഘവനും അസിഫ് അലിയും ടൊവീനോ തോമസും ഫൈനല്‍ ലാപ്പിന്റെ ട്രാക്കിലുണ്ട്.
മോഹന്‍ലാല്‍ ബറോസ് എന്ന ചിത്രവുമായി നവാഗത സംവിധായകന്റെ പുരസ്കാരപ്പട്ടികയില്‍ ഫലം കാത്തിരിക്കുന്നുണ്ട്. ഒപ്പം പണി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ നടന് ജോജു ജോര്‍ജും.
നടന് പ്രകാശ് രാജ് ഉള്‍പ്പെടുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 36 സിനിമകളാണ് അവസാന റൗണ്ടില്‍ കടന്നത്.
ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ അവതരിപ്പിച്ചതിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കുമോ എന്നതാണ് ഏവരും ആകാംക്ഷയോടെ നോക്കുന്നത്. കിഷ്കിന്ധാകാണ്ഡവും ലെവല്‍ ക്രോസും അസിഫിന്റെ അഭിനയമികവിനെ മാറ്റുരച്ച ചിത്രങ്ങളാണ്. കിഷ്കിന്ധാകാണ്ഡം വിജയരാഘവനും പ്രതീക്ഷ നല്‍കുന്നുണ്ട്. എ.ആര്.എമ്മിലെ മൂന്നുവേഷങ്ങള്‍ ടൊവീനോയ്ക്ക് അനുകൂലമാകുമോ എന്നും അറിയാനുണ്ട്. ആവേശത്തിലെ രംഗണ്ണന്റെ വേഷം ഫഹദിന് നേട്ടമാകുമോ എന്ന് ഫഹദ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ, അനശ്വര രാജന്, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി തുടങ്ങിയവര്‍ മികച്ച നടിമാരുടെ പട്ടികയിലുണ്ടെന്നാണ് വിവരം.
ജനപ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ അജയന്റെ രണ്ടാം മോഷണം (എആര്‍എം), ഗുരുവായൂര്‍ അന്പലനടയില്‍, പ്രേമലു, വര്‍ഷങ്ങള്‍ക്കുശേഷം, സൂക്ഷ്മദര്‍ശിനി, മാര്‍ക്കോ, ഭ്രമയുഗം, ആവേശം, കിഷ്കിന്ധാകാണ്ഡം എന്നിവ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കടുത്ത മത്സരം ജനപ്രിയ ചിത്രത്തിന്റെ പുരസ്കാരത്തിനായി നടക്കും.
ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്, ഫെമിനിച്ചി ഫാത്തിമ എന്നീ ചിത്രങ്ങളും മികച്ച ചിത്രമാകാനുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ ഉണ്ട്.






