NEWS

കാളീവിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന ഇസ്മായിൽ, ഇത് ഗുരുദാസ്പൂരിലെ പ്രിയങ്കരനായ ദേവശിൽപ്പി

കാളി മാതാവിന്റെയും ദുര്‍ഗ്ഗദേവിയുടെയും മറ്റ് ദേവി-ദേവന്മാരുടെയും വിഗ്രഹങ്ങളാണ് ഇസ്മായിൽ നിര്‍മ്മിക്കുന്നത്. ഗുരുദാസ്പൂർ ഗ്രാമത്തിലെ മിക്ക വീടുകളിലെയും പൂജാമുറികളെ അലങ്കരിക്കുന്നതും ഗ്രാമീണരെ അനുഗ്രഹിക്കുന്നതും ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നതുമൊക്കെ ഇസ്മായിൽ നിര്‍മ്മിച്ച ‘ദൈവങ്ങ’ളാണ്

ഇസ്മയിലിന് ഹിന്ദു ദൈവങ്ങളുമായുള്ള ആത്മബന്ധത്തിന് അരനൂറ്റാണ്ടിൻ്റെ പഴക്കമുണ്ട്. പത്താം വയസ്സിൽ തുടങ്ങിയതാണ് ഈ ചങ്ങാത്തം. ഇപ്പോൾ 61 വയസ്. ഈ കാലമത്രയും അവിരാമമായി തുടരുകയാണീ ബന്ധം.
ഇസ്മായിൽ ഒരു ശില്പിയാണ്, കൃത്യമായി പറഞ്ഞാല്‍ ഹിന്ദു ദേവി-ദേവന്മാരുടെ കളിമണ്‍ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന ശില്പി.
ഇസ്മയിലും ഭാര്യയും അഞ്ച് പെണ്‍മക്കളും ചേര്‍ന്നാണ് ബംഗാളിലെ ഗുരുദാസ്പൂർ ഗ്രാമത്തിലേക്കു വേണ്ട ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയുമൊക്കെ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ആത്മസംതൃപ്തിയോടെ അദ്ദേഹം ഈ തൊഴിൽ തുടരുന്നു. .
കാളി മാതാവിന്റെയും ദുര്‍ഗ്ഗദേവിയുടെയും മറ്റ് ദേവി-ദേവന്മാരുടെയും വിഗ്രഹങ്ങളാണ് കൂടുതലായും ഇസ്മായിൽ നിര്‍മ്മിക്കുന്നത്.

Signature-ad

ഇസ്മായിലിനോടും അദ്ദേഹത്തിന്റെ നിർമ്മിതികളോടും ഗ്രാമവാസികള്‍ക്ക് ജാതിമത ഭേദങ്ങളില്ലാതെ  അതിരറ്റ സ്‌നേഹമാണ്. ഇസ്മയില്‍ നിര്‍മ്മിക്കുന്ന വിഗ്രഹങ്ങള്‍ വളരെ മികച്ചതാണെന്നു മാത്രമല്ല, അതാണ് ഗുരുദാസ്പൂരിലെ മിക്ക വീടുകളിലെയും പൂജാമുറികളെ അലങ്കരിക്കുന്നതും ഗ്രാമീണരെ അനുഗ്രഹിക്കുന്നതും. കൂടാതെ ഇവിടുത്തെ എല്ലാ ഉത്സവങ്ങൾക്കുള്ള വിഗ്രഹങ്ങൾ നിര്‍മ്മിക്കുന്നതും ഇസ്മായിൽ ആണ്.

ദുര്‍ഗ്ഗാപൂജ, ദീപാവലി സമയങ്ങളിലാണ് ഇസ്മയിലിനും കുടുംബത്തിനും ഏറ്റവും തിരക്കേറിയ സമയം. ബംഗാളിലെ പടിഞ്ഞാറൻ മേദിനിപൂരിലാണ് ഗുരുദാസ്പൂർ ഗ്രാമം.

Back to top button
error: