Breaking NewsKeralaLead NewsMovieNEWS

കാട്ടുങ്കൽ പോളച്ചനായി ജോജു ജോർജ്, ജന്മദിന സമ്മാനമായി വരവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

പാതി മറഞ്ഞ മുഖം. മുന്നിൽ കുരിശ്…തീഷ്ണമായ കണ്ണ്. ജോജു ജോർജിൻ്റെ ഏറ്റവും പുതിയ ലുക്ക്… ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കാണിത്. ജോജുവിൻ്റെ ജന്മദിനമായ ഒക്ടോബർ ഇരുപത്തിരണ്ടിന് ബർത്ത്ഡേ ഗിഫ്റ്റ് ആയിട്ടാണ് പുതുമയും, ആകാംക്ഷയും നൽകിക്കൊണ്ട് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഭാർഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി ഈ ചിത്രം നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസർ – ജോമി ജോസഫ് പുളിങ്കുന്ന്.

നായക സങ്കൽപ്പങ്ങളെ അതിൻ്റെ പൂർണ്ണതോതിൽ അവതരിപ്പിച്ച് കൈയ്യടി നേടിയ സംവിധായകനാണ് ഷാജി കൈലാസ്. വരവിലെ നായകനായ ജോജുവിനേയും നായക സങ്കൽപ്പങ്ങളിലെ പരിപൂർണ്ണതയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കാട്ടുങ്കൽ പോളച്ചൻ എന്ന പോളിയുടെ ഒറ്റയാൻ പോരാട്ടം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ജോജുവിൻ്റെ അതിശക്തമായ കഥാപാത്രമാണ് കാട്ടുങ്കൽ പോളി എന്നു വിളിക്കപ്പെടുന്ന പോളച്ചൻ്റേത്.
മനസ്സിൽഎരിയുന്ന കനൽ പോലെ പകയുടെ ബീജങ്ങളുമായി അരങ്ങുതകർക്കുക
യാണ് പോളി .പൂർണ്ണമായും ആക് ഷൻ ത്രില്ലർ ജോണറിലാണ്. ഈ ചിത്രത്തിൻ്റെ അവതരണം.
മധ്യതിരുവതാംകൂറിൻ്റെ സാമൂഹ്യ രാഷ്ട്രീയ, രംഗങ്ങളുടെ പശ്ചാത്തലത്തിലൂടെ
യാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഇതിലെ കഥാപാത്രങ്ങളൊ ക്കെയും നമ്മുടെ സമൂഹത്തിൽ നാം നിത്യവും, കാണുകയും ചെയ്യുന്നവരായതിനാൽ തികഞ്ഞ ഒറിജിനാലിറ്റിയും ഈ ചിത്രത്തിന് അവകാശപ്പെടാം. വ്യത്യസ്ഥരായ ആക്‌ഷൻ കോറിയോഗ്രാഫേഴ് സി നോടൊപ്പം അരഡസൻ മികച്ച ആക് ഷനുകളാണ് ഈ ചിത്രത്തിനു വേണ്ടി ഒരുക്കുന്നത്. വൻ മുതൽമുടക്കിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ മികച്ച അഭിനേതാക്കളുടെ വലിയൊരു നിരതന്നെ അണിനിരക്കുന്നു. ഹിറ്റ് ചിത്രങ്ങളുടെ ഒരു നിര തന്നെ സൃഷ്ടിച്ചിട്ടുള്ള ഏ.കെ. സാജനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Signature-ad

മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൾ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം – എസ്. ശരവണൻ.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്
കലാസംവിധാനം
സാബു റാം .
മേക്കപ്പ് സജി കാട്ടാക്കട.
കോസ്റ്റ്യും ഡിസൈൻ- സമീരസനിഷ്.
സ്റ്റിൽസ് – ഹരി തിരുമല.
ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക്
പ്രദീപ്.
പ്രൊഡക്ഷൻ മാനേജേർസ് – ശിവൻ പൂജപ്പുര, അനിൽ അൻഷാദ്,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് മംഗലത്ത്.

മൂന്നാർ മറയൂർ, കാന്തല്ലൂർ, തേനി, ഇടുക്കി, കോട്ടയം, പാലാ, മുണ്ടക്കയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.
വാഴൂർജോസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: