IndiaLead NewsNEWS

ബീഹാറില്‍ വ്യാജമദ്യ ദുരന്തം;10 മരണം, നിരവധിപ്പേര്‍ ആശുപത്രിയില്‍

വ്യാജ മദ്യദുരന്തത്തില്‍ 10 പേര്‍ മരിച്ചു. 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 2 പേരുടെ നില അതീവ ഗുരുതരമാണ്. ബിഹാറില്‍ ഗോപാല്‍ഗഞ്ച് ജില്ലയിലെ തെല്‍ഹുവാ ഗ്രാമത്തിലാണ് വിഷമദ്യ ദുരന്തം സംഭവിച്ചത്. മരണപ്പെട്ട എല്ലാവരും ഇവിടുത്തെ താമസക്കാരാണ് എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചമോര്‍ത്തലി എന്ന സ്ഥലത്ത് നിന്നും മദ്യപിച്ചവരാണ് മരണപ്പെട്ടത്.എന്നാല്‍ ഇത് സംബന്ധിച്ച് പൊലീസ് ഇപ്പോഴും സ്ഥിരീകരണം നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നതെന്നും. പ്രഥമിക അന്വേഷണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ സാധിക്കൂ എന്നുമാണ് ഗോപാല്‍ഗഞ്ച് ജില്ല ജില്ല എസ്.പി ഉപേന്ദ്ര നാഥ് വര്‍മ്മ പറയുന്നത്. ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പൊലീസുകാരും തെല്‍ഹുവാ ഗ്രാമത്തില്‍ ക്യാംപ് ചെയ്ത് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്.

Signature-ad

ബിഹാറില്‍ കഴിഞ്ഞ 11 ദിവത്തിനിടെ ഉണ്ടാവുന്ന മൂന്നാമത്തെ മദ്യദുരന്തമാണിത്. ഒക്ടോബര്‍ 24ന് സിവാന്‍ ജില്ലയിലും ഒക്ടോബര്‍ 28ന് സാരായ ജില്ലയിലും എട്ട് പേര്‍ മരിച്ചിരുന്നു. അടുത്തടുത്ത ജില്ലകളിലാണ് മദ്യദുരന്തം ഉണ്ടാകുന്നത് സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

Back to top button
error: