Breaking NewsCrimeKeralaLead NewsNEWSNewsthen Special

മദ്യം വിളമ്പി മുറിയിലേക്കു ക്ഷണിക്കും; പ്രകൃതി വിരുദ്ധ ബന്ധത്തിനു വിസമ്മതിച്ചാല്‍ കഴുത്തറുത്ത് കൊല; മൂന്നു കൊലപാതകങ്ങളും സമാന ലക്ഷ്യത്തില്‍; നല്ല നടപ്പിലെന്നു നാട്ടുകാര്‍ കരുതി; തമിഴ്‌നാട്ടുകാരനെ ക്ഷണിച്ച് കൊന്നു കത്തിച്ചു

കുന്നംകുളം: ചൊവ്വന്നൂരില്‍ യുവാവിനെ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ കൊന്നു കത്തിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പോലീസ്. മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി (61) സ്വവര്‍ഗാനുരാഗിയാണെന്ന് പോലീസ് പറഞ്ഞു. യുവാക്കള്‍ സൂക്ഷിക്കേണ്ട കൊലയാളിയാണിതെന്നും മൂന്നുപേരുടെ ജീവനെടുത്തതും സ്വവര്‍ഗ രതിയുടെ പേരിലാണെന്നും പോലീസ് പറഞ്ഞു. കൊലയാളിയുടെ ആവശ്യം പ്രകൃതിവിരുദ്ധ ബന്ധത്തിനു സമ്മതിക്കുക. തയാറാകാത്ത മൂന്നു യുവാക്കളുടെ ജീവനാണ് പൊലിഞ്ഞത്. മൂന്നാമത്തെ കൊലപാതകം നടന്നത് ഒക്ടബോര്‍ അഞ്ചിനും. രണ്ടാമത്തെ കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. അനാരോഗ്യം കാട്ടി ശിക്ഷയില്‍ ഇളവു കിട്ടി. ആറു വര്‍ഷം മുമ്പ് ജയില്‍ മോചിതനായി.

തുണിക്കടയില്‍ സെക്യൂരിറ്റി ജീവനക്കാരനായി കയറി. യാത്രയ്ക്കിടെ പരിചയപ്പെട്ട തമിഴ്‌നാട്ടുകാരനായ മുപ്പതുകാരനെ സ്വന്തം മുറിയിലേക്ക് ക്ഷണിച്ചു. ഒന്നിച്ചു മദ്യപിക്കാമെന്ന വാഗ്ദാനത്തില്‍ പോയ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടു. പ്രകൃതിവിരുദ്ധ ബന്ധത്തിനു വിസമ്മതിച്ചു. കഴുത്തു ഞെരിച്ചു കൊന്നു. പിന്നെ തീയിട്ടു.

Signature-ad

തമിഴ്‌നാട്ടുകാരനായ ശിവയുടെ ജീവനാണ് നഷ്ടപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹത്തോടൊപ്പം ആ രാത്രി കഴിയുന്ന വൈകൃതം കൂടിയുണ്ട് സണ്ണിക്ക്. വീട്ടുകാരുമായി കുറേക്കാലമായി ബന്ധമില്ല. തനിച്ചാണ് താമസം. പ്രായം അറുപത്തിരണ്ടായതിനാല്‍ സ്വഭാവം നേരെയായിക്കാണുമെന്ന് നാട്ടുകാരും കരുതിയിരിക്കണം.

സെക്യൂരിറ്റി ജോലിയ്ക്കു പോയി നല്ലനടപ്പായെന്ന് നാട്ടുകാര്‍ കരുതിയിരിക്കുമ്പോളാണ് വീണ്ടുമൊരു കൊലപാതകം. അപരിചതരായ യുവാക്കളുമായി സൗഹൃദം സ്ഥാപിക്കും കൂടെക്കൂട്ടി കൊലപാതകം നടത്തുകയാണു പതിവ്. ഇയാള്‍ ഇത്തരത്തില്‍ പലരെയും ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുവരുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ചൊവ്വന്നൂര്‍ ബസ് സ്റ്റോപ്പിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് കഴിഞ്ഞ ദിവസം കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. ചൊവ്വന്നൂര്‍ മുരിങ്ങത്തേരി രാജന്റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മുറിയില്‍നിന്ന് പുക ഉയരുന്നത് കണ്ടപ്പോള്‍ സമീപത്ത് താമസിക്കുന്നവര്‍ ഉടമയെ വിവരം അറിയിച്ചു. ഉടമയെത്തി വാടകക്കാരനായ മരത്തംകോട് സ്വദേശി സണ്ണിയെ ഫോണില്‍ ബന്ധപ്പെട്ടു. കൃത്യമായ മറുപടിയൊന്നും ഇയാള്‍ പറഞ്ഞില്ല. മുറിയുടെ പൂട്ട് പൊളിച്ചുനോക്കിയപ്പോഴാണ് കരിപുരണ്ട്, കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. വസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വൈകീട്ട് ഏഴരയോടെ ശക്തന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് സണ്ണിയെ പിടികൂടിയത്. കൊല്ലപ്പെട്ടയാളും സണ്ണിയും ശനിയാഴ്ച രാത്രി കുന്നംകുളം ബെവറേജ് പരിസരത്തു നിന്ന് ഒന്നിച്ച് മുറിയിലേക്ക് വരുന്നതിന്റെയും ഞായറാഴ്ച രാവിലെ സണ്ണി തനിച്ച് പുറത്തുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപത്തുനിന്ന് ഇയാള്‍ പിടിയിലാകുന്നത്.

സ്വവര്‍ഗ രതിക്കായി സണ്ണി പലരേയും ഈ ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുവരാറുണ്ടെന്നും പോലീസ് പറയുന്നു. കൊല്ലപ്പെട്ട വ്യക്തിയും ഇത്തരത്തില്‍ നേരത്തേ ഇവിടെ വന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇയാളെ ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് തലയ്ക്കും മുഖത്തും ശക്തമായി അടിച്ചതിനു ശേഷം ദേഹത്ത് കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. മരിച്ച ശേഷമാണ് മൃതദേഹം കത്തിച്ചിരിക്കുന്നത്.

പ്രതി സണ്ണി ഇവിടെ തനിച്ചാണ് താമസിച്ചിരുന്നത്. തൃശ്ശൂരിലെ സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനാണ്. രണ്ട് കൊലപാതകക്കേസിലെ പ്രതി കൂടിയാണ് ഇയാള്‍. അച്ഛന്റെ അമ്മയെയും മറുനാടന്‍ തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നു. പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കുന്നതിനിടയിലാണ് 2006-ല്‍ ഇയാള്‍ മറുനാടന്‍ തൊഴിലാളിയെ കൊലപ്പെടുത്തിയത്. 2024 ഓഗസ്റ്റിലാണ് ഇയാള്‍ ചൊവ്വന്നൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്.

serial-killer-sonny-third-murder

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: