KeralaLead NewsNEWS

ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പൊന്നാനിയിൽ 40കാരൻ അറസ്റ്റിൽ

മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. പൊന്നാനി കാട്ടിലവളപ്പില്‍ അക്ബറി (40) നെയാണ് അറസ്റ്റുചെയ്തത്. കടലോരത്ത് താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് അര്‍ധരാത്രിയെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീടിന്റെ ഓട് ഇളക്കി മാറ്റിയാണ് പ്രതി അകത്തുകടന്നത്. ശരീരത്തില്‍ തൊട്ടപ്പോള്‍ കുട്ടി ഉണര്‍ന്ന് ബഹളംവെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു.

സമാനമായ രീതിയില്‍ ഇതിനുമുന്‍പും ഇയാളെ നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്. പെണ്‍കുട്ടി താമസിക്കുന്ന വീടിന്റെ പരിസരത്ത് രാത്രിസമയങ്ങളില്‍ മീന്‍ പിടിക്കാനെന്ന വ്യാജേന പ്രതി എത്തിയിരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംഭവത്തിനു ശേഷം ഇയാളെ കാണാറില്ലെന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്‍സ്‌പെക്ടര്‍ എസ്. അഷറഫ്, എസ്ഐ സി.വി. ബിബിന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നാസര്‍, എസ്. പ്രശാന്ത് കുമാര്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Signature-ad

 

Back to top button
error: