അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണം; ബോംബ് പൊട്ടിച്ച് കോണ്‍ഗ്രസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്; ‘ഗാര്‍ഗ് കൊല്ലപ്പെട്ടത് ബിജെപി മുഖ്യമന്ത്രിയെ എതിര്‍ത്തതിനാല്‍’; സംശയം ഉന്നയിച്ച് സാംസ്‌കാരിക പ്രവര്‍ത്തകരു
52 കാരനായ ഗാര്‍ഗ് സെപ്റ്റംബര്‍ 19 ന് അസമീസ് സമൂഹത്തിലെ അംഗങ്ങളോടൊപ്പം സെന്റ് ജോണ്‍സ് ദ്വീപിലേക്കുള്ള നൗക യാത്രയ്ക്കിടെ സിംഗപ്പൂരില്‍വച്ചാണു മരിച്ചത്. സിംഗപ്പൂര്‍ അധികൃതര്‍ നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റില്‍ അദ്ദേഹത്തിന്റെ മരണം 'മുങ്ങിമരണം' ആണെന്ന് പറയുന്നു

ന്യൂഡല്‍ഹി: പ്രശസ്ത അസമീസ് ഗായകനും സാംസ്‌കാരിക നായകനുമായ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന നീക്കവുമായി അസം കോണ്‍ഗ്രസ്. ഗാര്‍ഗിന്റെ മരണം അന്വേഷിക്കാന്‍ സിബിഐയുടെ മേല്‍നോട്ടമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനു കത്തയച്ചു. അദ്ദേഹത്തിന്റെ വിയോഗം സംസ്ഥാനത്തെ അഗാധമായ ദുഖത്തിലേക്കു തള്ളിവിട്ടെന്നും കത്തില്‍ പറയുന്നു.
ഹിമാന്ത ബിശ്വശര്‍മ്മ സര്‍ക്കാരിന്റെ ചില നയങ്ങളെ എതിര്‍ത്തതിനാലാണ് ഗാര്‍ഗ് കൊല്ലപ്പെട്ടതെന്ന് സൂചിപ്പിക്കുന്നതിന് ‘ഗണ്യമായ തെളിവുകള്‍’ ഉണ്ടെന്ന് അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ രാഷ്ട്രപതിക്ക് അയച്ച കത്തില്‍ അവകാശപ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ഗാര്‍ഗ് എതിര്‍ക്കുക മാത്രമല്ല, പരിസ്ഥിതി നാശത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തുകയും സംസ്ഥാന സര്‍ക്കാര്‍ ‘ആസാമീസ് വിരുദ്ധ ഘടകങ്ങള്‍ക്കു പിന്തുണ’ നല്‍കുന്നെന്ന ആരോപണവും ഉയര്‍ത്തിയിരുന്നു. സിംഗപ്പൂരില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലിന്റെ സംഘാടകനായ ശ്യാംകാനു മഹന്തയെ കരിമ്പട്ടികയില്‍ പെടുത്തിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെയും കോണ്‍ഗ്രസ് വക്താവ് റീതം സിംഗ് ചോദ്യം ചെയ്തു. ഗാര്‍ഗ് പരിപാടി അവതരിപ്പിക്കാനിരുന്ന സ്ഥലമാണിത്.
52 കാരനായ ഗാര്‍ഗ് സെപ്റ്റംബര്‍ 19 ന് അസമീസ് സമൂഹത്തിലെ അംഗങ്ങളോടൊപ്പം സെന്റ് ജോണ്‍സ് ദ്വീപിലേക്കുള്ള നൗക യാത്രയ്ക്കിടെ സിംഗപ്പൂരില്‍വച്ചാണു മരിച്ചത്. സിംഗപ്പൂര്‍ അധികൃതര്‍ നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റില്‍ അദ്ദേഹത്തിന്റെ മരണം ‘മുങ്ങിമരണം’ ആണെന്ന് പറയുന്നു. അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രശസ്തി നേടിയ ഗാര്‍ഗിന്റെ സംസ്‌കാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയില്‍ ലക്ഷങ്ങളാണ് അണിചേര്‍ന്നത്.
‘താന്‍ യാത്രയ്ക്കു സന്നദ്ധനായിരുന്നില്ലെങ്കിലും ചില കേന്ദ്രങ്ങളില്‍നിന്നുള്ള സമ്മര്‍ദ’ങ്ങളെ തുടര്‍ന്നു നിര്‍ബന്ധിതനാകുകയായിരുന്നു എന്നും ഗാര്‍ഗ് പറഞ്ഞതായി സൈകിയയുടെ കത്തില്‍ പറയുന്നു. ‘സംഭവത്തിന് മുമ്പുള്ള പ്രചാരണത്തില്‍ സുബീന്‍ ഗാര്‍ഗ് ഉത്സവത്തില്‍ പങ്കെടുക്കുമെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ സംഭവത്തിന് ശേഷം, ഗാര്‍ഗ് വിശ്രമിക്കാന്‍ മാത്രമാണ് സിംഗപ്പൂരില്‍ എത്തിയതെന്ന് മഹന്ത അവകാശപ്പെട്ടു. ലൈഫ് ജാക്കറ്റ് ഇല്ലാതെ ഗാര്‍ഗിനെ നീന്താന്‍ അനുവദിച്ചത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
‘സംഭവങ്ങളുടെ ക്രമം വ്യവസ്ഥാപിത ആസൂത്രണം വെളിപ്പെടുത്തുന്നു: പുറപ്പെടുന്നതിന് മുമ്പുള്ള നിര്‍ബന്ധം, നിയന്ത്രിത കൂട്ടാളി യാത്ര, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിക്ക് കുടുംബ സംരക്ഷണമില്ലാതെ ഒറ്റപ്പെടല്‍, സംഘാടകനില്‍ നിന്നുള്ള പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍, അജ്ഞാതമായ ഒരു കപ്പല്‍ യാത്ര എന്നിവ സംശയം വര്‍ധിപ്പിക്കുന്നു. അസമിന്റെ പ്രതിരോധത്തെ ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നും’ കത്തില്‍ പറയുന്നു.
എന്നാല്‍, ഗാര്‍ഗിന്റെ അന്ത്യകര്‍മങ്ങളില്‍ സജീവമായി പങ്കെടുത്ത മുഖ്യമന്ത്രി, സംഭവത്തില്‍ ദുരൂഹതയുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും കുറ്റക്കാരെ വെറുതേവിടില്ലെന്നും വ്യക്തമാക്കിയിരുന്നു. സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറലിനോട് ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാനും ഗാര്‍ഗിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ വിശദമായ പരിശോധനയ്ക്കായി ഡല്‍ഹിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് (സിഎഫ്എല്‍) അയയ്ക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഗാര്‍ഗിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് റൈജോര്‍ ദള്‍ മേധാവി അഖില്‍ ഗൊഗോയ് ആവശ്യപ്പെട്ടു. നിരവധി അസമീസ് സെലിബ്രിറ്റികള്‍ സാഹചര്യങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
The Congress has written to President Droupadi Murmu, urging that the CBI assist Assam’s CID in investigating the death of popular singer and cultural icon Zubeen Garg, whose passing plunged the state into deep mourning.
In a letter to the President, the Leader of Opposition in the Assam assembly, Debabrata Saikia, claimed there was “substantial evidence” to suggest that Garg may have been murdered for opposing certain policies of the Himanta Biswa Sarma government.






