സൗദി യാത്രയ്ക്കിടയിൽ മലയാളി ഷാര്‍ജയിൽവച്ച് ഉറക്കത്തില്‍ മരിച്ചു
സൗദി അറേബ്യയിൽ പോകാനാണ് സജു ഷാര്‍ജയില്‍ എത്തിയത്. അവിടെ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞിട്ട് പോകാനായിരുന്നു പദ്ധതി. പക്ഷേ രാവിലെ സമയം കഴിഞ്ഞിട്ടും ഉണരാത്തതിനെ തുടര്‍ന്ന് ഒപ്പമുള്ളവര്‍ വിളിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്
ദുബായ്: സൗദി അറേബ്യയില്‍ പോകാന്‍ ഷാര്‍ജയിലെത്തിയ മലയാളി ഉറക്കത്തില്‍ മരിച്ചു. കായംകുളം കൊറ്റുകുളങ്ങര സ്വദേശി പുത്തന്‍ വീട്ടില്‍ സജു അലിയാര്‍ ആണ് ഇന്നലെ രാവിലെ ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായി മരിച്ചത്.
രാവിലെ സമയം കഴിഞ്ഞിട്ടും ഉണരാത്തതിനെ തുടര്‍ന്ന് ഒപ്പമുള്ളവര്‍ വിളിച്ചപ്പോഴാണ് സജു മരിച്ചതായി കണ്ടെത്തിയത്. ഷാര്‍ജയില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞിട്ട് സൗദിയില്‍ പോകാനാണ് സജു അവിടെ എത്തിയത്. ഭാര്യ: റോഷ്ന, മക്കള്‍: ഹയാ, ഇസ്രു. ഷാര്‍ജയിലെ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ നടപടി ക്രമങ്ങളുമായി സഹോദരി പുത്രനോടൊപ്പം കായംകുളം പ്രവാസി അസോസിയേഷനും രംഗത്തുണ്ട്.