വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച; 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു; മോഷണം മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍

തിരുവനന്തപുരം: വിഴിഞ്ഞം വെണ്ണിയൂരിലെ വീട്ടില്‍ നിന്നും 90 പവന്‍ സ്വര്‍ണം മോഷണം പോയി. മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഗില്‍ബര്‍ട്ടിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 90 പവന്‍ സ്വര്‍ണവും 1 ലക്ഷം രൂപയുമാണ് മോഷിക്കപ്പെട്ടത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. താഴത്തെ നിലയിലെ മുറിയിലായിരുന്നു ഒരു ലക്ഷം രൂപ.
സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു വീട്ടുകാര്‍ രാത്രി ഉറങ്ങാന്‍ പോകുന്നത്. ഇത് കൃത്യമായിട്ട് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീട്ടുകാര്‍ രാവിലെ തിരിച്ചെത്തിയപ്പോള്‍ മുന്നിലെ വാതില്‍ തുറന്ന നിലയിലായിരുന്നു. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച ശേഷം അന്വേഷണം ആരംഭിച്ചു. എംഎല്‍എ എം. വിന്റസന്റും സംഭവസ്ഥലത്തെത്തി വീട്ടുകാരുമായി സംസാരിച്ചു.





