‘വെള്ളത്തിനടിയില്‍ സാരിയാണോ ധരിക്കേണ്ടത്?’ സ്വിംസ്യൂട്ട് ധരിച്ചതിന് സായ് പല്ലവിയെ ട്രോളിയവര്‍ക്ക് ആരാധകരുടെ മറുപടി ; സഹോദരി പൂജ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് ആക്ഷേപം

നടി സായി പല്ലവിയുടെ സഹോദരി പൂജ കണ്ണന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച അവധിക്കാല ചിത്രങ്ങള്‍ പിടിക്കാത്തവര്‍ക്ക് ആരാധകരുടെ ചുട്ട മറുപടി. നടിയുടെ സ്വിംസ്യൂട്ട് വേഷത്തെ വിമര്‍ശിച്ചവര്‍ക്കാണ് ആരാധകര്‍ മറുപടിയുമായി എത്തിയത്. വെള്ളത്തിനടിയില്‍ പിന്നെ സാരിയാണോ ഉടുക്കേണ്ടതെന്നായിരുന്നു പലരും പങ്കുവെച്ച അഭിപ്രായം.
സഹോദരി പൂജ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് സംഭവം ആരംഭിച്ചത്. ഈ ചിത്രങ്ങളില്‍ സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇതിനെ ശക്തമായി പ്രതിരോധിച്ച് സായിയുടെ ആരാധകര്‍ രംഗത്തെത്തി. പൂജ കഴിഞ്ഞ വാരാന്ത്യത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ ചിലത് സായി പല്ലവി എടുത്തതാണ്, മറ്റു ചിലത് അവര്‍ ഒരുമിച്ചെടുത്ത സെല്‍ഫികളും. ‘ബീച്ച് ഹൈ (തിരമാലയുടെ ഇമോജി)” എന്ന അടിക്കുറിപ്പോടെയാണ് പൂജ ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.
പൂജ ബീച്ചില്‍ ഇരിക്കുന്നതും സായി ചിത്രം എടുക്കുന്നതുമാണ് മിക്ക ചിത്രങ്ങളിലും. മറ്റ് ചില ചിത്രങ്ങളില്‍ സായി പൂജയ്ക്കൊപ്പം സെല്‍ഫി എടുക്കുന്നതും കാണാം. ഒരു ചിത്രത്തില്‍ സായി സ്വിം സ്യൂട്ട് ധരിച്ചാണ് നില്‍ക്കുന്നത്, മറ്റൊന്നില്‍ വെറ്റ് സ്യൂട്ട് ധരിച്ചതായും തോന്നുന്നു. പൂജ ചിത്രങ്ങള്‍ പങ്കുവെച്ച ഉടന്‍തന്നെ നിരവധി ട്രോളന്മാര് സായി സ്വിം സ്യൂട്ട് ധരിച്ചതിനെ വിമര്‍ശിച്ചു.
‘ഇവരും മറ്റു നടിമാരെപ്പോലെയായി’ എന്നായിരുന്നു ഒരു കമന്റ്. മറ്റൊന്ന് ‘അവരും പരമ്പരാഗത വസ്ത്രധാരണം മാറ്റിവെച്ചു’ എന്നും. ‘ഓണ്‍സ്ക്രീനില്‍ പരമ്പരാഗതമായി കാണുന്ന സായി പല്ലവി യഥാര്‍ത്ഥ ജീവിതത്തില്‍ ബിക്കിനി ധരിക്കും’ എന്നായിരുന്നു മറ്റൊരു കമന്റ്. സായിയുടെ ആരാധകര്‍ ഉടന്‍തന്നെ പ്രതിരോധവുമായി രംഗത്തെത്തി. പ്രത്യേകിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍. ഒരു ആരാധകന് ഇങ്ങനെ കമന്റ് ചെയ്തു, ‘ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവാര്‍ക്ക് അവകാശമുണ്ട്.’ ‘വെള്ളത്തിനടിയില്‍ എന്ത് ധരിക്കാനാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? സാരിയാണോ?’ എന്നായിരുന്നു ഒരാളുടെ ചോദ്യം.
അവസാനമായി ചന്ദൂ മൊണ്ടെട്ടി സംവിധാനം ചെയ്ത ‘തണ്ടേല്‍’ എന്ന ചിത്രത്തിലാണ് സായി പല്ലവി അഭിനയിച്ചത്. ഇനി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണത്തില്‍’ സീതയായി സായി അഭിനയിക്കും, രണ്‍ബീര്‍ കപൂര്‍ രാമനായും എത്തും. അമീര്‍ ഖാന്റെ മകന് ജുനൈദ് ഖാനൊപ്പം സുനില്‍ പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിലും സായി അഭിനയിക്കുന്നുണ്ട്.






