ഗാസ തച്ചുതകര്‍ത്ത് ഇസ്രയേല്‍ സൈന്യം; കോടിക്കണക്കിനു ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക; 30 അറ്റാക്കിംഗ് അപ്പാച്ചെ ഹെലികോപ്റ്ററുകളും ആയിരക്കണക്കിനു കവചിത വാഹനങ്ങളും കൈമാറും; ബന്ദികളെ വച്ചു വിലപേശി ഹമാസ്

ന്യൂയോര്‍ക്ക്: ഗാസ പിടിച്ചെടുക്കാനുള്ള കരയുദ്ധം ആരംഭിച്ചതിനു പിന്നാലെ 6.4 ബില്യണ്‍ ഡോളറിന്റെ ആയുധം ഇസ്രയേലിനു വില്‍ക്കാനുള്ള നീക്കം ആരംഭിച്ച് അമേരിക്ക. പാര്‍ലമെന്റിന്റെ അനുമതി തേടാനുള്ള നീക്കങ്ങള്‍ ട്രംപ് ഭരണകൂടം ആരംഭിച്ചെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനുള്ള ഹെലിക്കോപ്റ്ററുകള്‍, ആയുധങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎന്‍ ജനറല്‍ അസംബ്ലിക്കുവേണ്ടി ലോകമെമ്പാടുമുള്ള നേതാക്കള്‍ യുഎസില്‍ എത്തുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് ആയുധ വില്‍പനയ്ക്കുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ഇതിനു തൊട്ടടുത്ത ആഴ്ചയിലാണു യുഎന്‍ സുരക്ഷാ കൗണ്‍സിലും ഹൈ-ലെവല്‍ മീറ്റിംഗ് നടത്തിയത്.
പാക്കേജ് അനുസരിച്ച് 3.8 ബില്യണ്‍ ഡോളറിന്റെ മുപ്പത് എഎച്ച്-64 അപ്പാച്ചെ അറ്റാക്കിംഗ് ഹെലിക്കോപ്റ്ററുകള്‍, 1.9 ബില്യണ്‍ ഡോളറിന്റെ 3250 സായുധ വാഹനങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. കവചിത പേഴ്സണല്‍ കാരിയറുകള്‍ക്കും വൈദ്യുതി വിതരണത്തിനുമുള്ള 750 മില്യണ്‍ ഡോളറിന്റെ സപ്പോര്‍ട്ട് പാര്‍ട്സുകളും വില്‍പ്പനയിലുണ്ട്.
ഒമാനില്‍ നടന്ന ആക്രമണത്തെ അപലപിച്ചെങ്കിലും ഡോണള്‍ഡ് ട്രംപ് ഇസ്രയേലിനുള്ള പിന്തുണ തെല്ലും കുറച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് ദശലക്ഷക്കണക്കിനു കോടിയുടെ പുതിയ ആയുധക്കച്ചവടം.
ഇന്നലെമാത്രം ഹമാസിന്റെ ലക്ഷ്യങ്ങളെ കേന്ദ്രമാക്കി നടത്തിയ ആക്രമണങ്ങളില്‍ 34 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുവരെ മൂന്നരലക്ഷത്തോളം പലസ്തീനികളാണ് ഗാസ വിട്ടുപോയത്. നിലവില്‍ ആറുലക്ഷം പേരെങ്കിലും ഗാസയിലുണ്ടെന്നാണു കണക്കുകള്‍. ആക്രമണങ്ങള്‍ക്കു പകരമായി ടെലിഗ്രാം ചാനലിലൂടെ ബന്ദികളുടെ ദൃശ്യങ്ങള്‍ ഹമാസ് പുറത്തുവിട്ടു. ആക്രമണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ ബന്ദികളുടെ ജീവനു ഭീഷണിയാകുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
Trump administration plans $6.4 billion in weapons sales to Israel, sources say






