Breaking NewsLead News

സിപിഐഎം എംഎല്‍എമാരെ സംശയ നിഴലില്‍ നിര്‍ത്തും വിധം വാസ്തവ വിരുദ്ധമായ വീഡിയോ നിര്‍മിച്ചതായി ആരോപണം ; കെ എം ഷാജഹാനെതിരെ പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതി

കൊച്ചി: യൂട്യൂബ്് വീഡിയോയുടെ പേരില്‍ കെ എം ഷാജഹാനെതിരെ പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതി. മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കാണ് എംഎല്‍എ പരാതി നല്‍കിയിരിക്കുന്നത്. സിപിഐഎം എംഎല്‍എമാരെ സംശയ നിഴലില്‍ നിര്‍ത്തും വിധം വാസ്തവ വിരുദ്ധമായ വീഡിയോ നിര്‍മിച്ചെന്നാണ് ആരോപിച്ചിരിക്കുന്നത്.

ഷാജഹാനും യൂട്യൂബ് ചാനലിനുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയ വിവരം ശ്രീനിജിന്‍ എംഎല്‍എ തന്നെയാണ് പുറത്തുവിട്ടത്. ഫേസ്ബുക്കിലൂടെയാണ് പരാതി നല്‍കിയ വിവരം അറിയിച്ചത്.

Signature-ad

അപവാദ പ്രചാരണം ചൂണ്ടിക്കാട്ടി സിപിഐഎം നേതാവ് കെ ജെ ഷൈന്‍ നല്‍കിയ പരാതിയിലും കെ എം ഷാജഹാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷാജഹാന് പുറമേ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണനെതിരെയും കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍പ്പെടെ ചുമത്തിയായിരുന്നു കേസെടുത്തത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2025 സെപ്റ്റംബര്‍ 16 ആം തീയതി പ്രതിപക്ഷം എന്ന യു ട്യൂബ് ചാനലിലൂടെ കെ എം ഷാജഹാന്‍ എന്ന വ്യക്തി എറണാകുളം ജില്ലയിലെ 4 സിപിഐഎം എം എല്‍ എ മാരെ സംശയ നിഴലില്‍ നിര്‍ത്തും വിധം ഒരു വിഡിയോ ചെയ്തിരുന്നു. വാസ്തവ വിരുദ്ധമായ ഈ വീഡിയോക്ക് എതിരെയും ഇത് ചെയ്ത യു ട്യൂബ് ചാനലിന് എതിരെയും അതിന്റെ അവതാരകന്‍ ആയ കെ എം ഷാജഹാന് എതിരെയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പരാതി നല്‍കിയ വിവരം ഇതിനാല്‍ അറിയിക്കുന്നു.

 

Back to top button
error: