കോട്ടയം: എംജി സര്‍വകലാശാലയില്‍ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്ന ഗവേഷക വിദ്യാര്‍ഥിനിയുടെ ആരോപണം കളവാണെന്ന് വൈസ് ചാന്‍സലര്‍ സാബു തോമസ്. എന്തു പരാതി ലഭിച്ചാലും അന്വേഷണത്തിനും നിയമ നടപടിക്കും തയാറാണെന്നും ആരോപണമുന്നയിച്ച ഗവേഷക വിദ്യാര്‍ഥിനി 7 വര്‍ഷത്തിനിടെ വാക്കാല്‍ പോലും പരാതിപ്പെട്ടിട്ടില്ലെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
അതേസമയം, പരാതിക്കാരി സര്‍വകലാശാലയില്‍ തിരിച്ചെത്തണമെന്നും പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2014ല്‍ ഒരു ഗവേഷണ വിദ്യാര്‍ഥി കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ഗവേഷക വിദ്യാര്‍ഥിനിയുടെ ആരോപണം. അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വൈസ് ചാന്‍സലറെ വിവരം അറിയിച്ചെങ്കിലും ആരോപണ വിധേയനെ സംരക്ഷിക്കുന്ന സമീപനമാണ് വിസി സ്വീകരിച്ചതെന്നും മറ്റൊരു സര്‍വകലാശാല ജീവനക്കാരനും അപമര്യാദയായി പെരുമാറിയെന്നും വൈസ് ചാന്‍സലറെ വിശ്വാസമില്ലെന്നും വിദ്യാര്‍ഥിനി ആരോപിച്ചിരുന്നു.