Breaking NewsCrimeIndiaLead NewsNEWSNewsthen Special

സ്വത്ത് വീതം വയ്ക്കുന്നതിനു തടസം: ആറുവയസുകാരിയെ മൂന്നാംനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് എറിഞ്ഞു കൊന്ന് രണ്ടാനമ്മ; സിസിടിവിയില്‍ കുടുങ്ങി

ബംഗളുരു: സ്വത്ത് വീതം വെയ്ക്കുന്നതു തടയാനായി രണ്ടാനമ്മ ആറുവയസുകാരിയെ മൂന്നു നില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്കെറിഞ്ഞു കൊന്നു. കര്‍ണാടക ബീദറിലാണു മനസാക്ഷിയെ നടുക്കുന്ന ക്രൂരത. ദിവസങ്ങള്‍ക്കു മുന്‍പു നടന്ന ക്രൂരത സിസിടിവി ദൃശ്യങ്ങള്‍ അയല്‍വാസികള്‍ പരിശോധിച്ചതോടെയാണു പുറത്തറിഞ്ഞത്.

ബീദര്‍ ഗാന്ധി ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആദര്‍ശ് കോളനിയില്‍ ഓഗസ്റ്റ് 27നാണു സംഭവം. മൂന്നു നില കെട്ടിടത്തിനു മുകളില്‍ നിന്നു വീണു പരുക്കേറ്റ നിലയില്‍ സാന്‍വിയെന്ന ആറുവയസുകാരിയെ കണ്ടെത്തുകയായിരുന്നു. കുട്ടി ചികിത്സയിലിരിക്കെ അടുത്ത ദിവസം മരിക്കുകയും ചെയ്തു. അപകട മരണമെന്നായിരുന്നു സാന്‍വിയുടെ രണ്ടാനമ്മ രാധ മൊഴി പൊലീസിന് മൊഴി നല്‍കിയിരുന്നത്.

Signature-ad

അയല്‍വാസികള്‍  ‌സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണു ക്രൂരത പുറത്തായത്. സാന്‍വിയും രണ്ടാനമ്മയും ടെറസില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും. തൊട്ടുപിറകെ രണ്ടാനമ്മ വീട്ടിലേക്ക്് ഓടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസ്  ചോദ്യം ചെയ്യലില്‍ രാധ കുറ്റം സമ്മതിച്ചു. കുടുംബ സ്വത്ത് വീതം വെയ്ക്കുന്നതു ഒഴിവാക്കാനാണു തള്ളിയെട്ടതെന്നാണു മൊഴി. സാന്‍വിയുടെ അമ്മ മരിച്ചതിനുശേഷം അച്ഛന്‍ സിദ്ധന്ത് വിവാഹം ചെയ്തതാണു രാധയെ.

stepmother-murders-six-year-old-in-karnataka

Back to top button
error: