Breaking NewsCrimeLead NewsNEWS

നല്ല തല്ല് നാട്ടില്‍ കിട്ടുമെന്നിരിക്കെ! മദ്യലഹരിയില്‍ പെണ്‍കുട്ടിയോട് അപമര്യാദ; പോക്‌സോ കേസില്‍ മലയാളി യുവാവ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

ചെന്നൈ: താംബരത്ത് മദ്യലഹരിയില്‍ എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മലയാളി പിടിയില്‍. മലപ്പുറം സ്വദേശിയെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീന്‍(30) ആണു പിടിയിലായത്. സേലയൂര്‍ രാജേശ്വരി നഗറില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

മദ്യലഹരിയില്‍ യുവാവ് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് മറ്റു കുട്ടികള്‍ വിവരം ബന്ധുക്കളെ അറിയിച്ചു. ഇവരെത്തിയപ്പോഴേക്കും നിഷാഹുദ്ദീന്‍ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ഈസ്റ്റ് താംബരത്ത് താമസിച്ച് ബേക്കറിയില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍.

Back to top button
error: