KeralaNEWSpolitics

പോലീസുകാര്‍ സര്‍ക്കാരിന്റെ വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ഭയംകൊണ്ട് ; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും ഒക്കെ കാണുമ്പോള്‍ പേടി

തിരുവനന്തപുരം: പോലീസുകാര്‍ സര്‍ക്കാരിന്റെ വൃത്തികേടുകള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും സര്‍ക്കാരിനെ പേടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുന്നംകുളം മര്‍ദ്ദനക്കേസില്‍ പ്രതികളായ പോലീസുകാരെ പുറത്താക്കും വരെ സമരം തുടരുമെന്നും രണ്ട എംഎല്‍എ മാര്‍ സത്യാഗ്രഹം ഇന്നുമുതല്‍ തുടങ്ങുമെന്നും പറഞ്ഞു. സംസ്ഥാനത്തെ പോലീസ് മര്‍ദ്ദനത്തില്‍ അടിയന്തിര പ്രമേയ നോട്ടീസില്‍ സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്‍.

കേരളം പഴയസെല്‍ ഭരണത്തിന്റെ ഓര്‍മ്മയിലേക്ക് പോകുകയാണെന്നും പോലീസ് മര്‍ദ്ദനത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും പറഞ്ഞു. പോലീസുകാര്‍ വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നു. പോലീസുകാര്‍ക്ക് സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും പേടിയാണ്. പോലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ ജനങ്ങള്‍ക്ക് ഭയമാണ്. തന്റെ വീട്ടിലേക്ക് വരെ പാര്‍ട്ടിഗുണ്ടകള്‍ എത്തിയപ്പോള്‍ പോലീസ് നോക്കി നിന്നെന്നും പോലീസിന്റെ അനുവാദത്തോടെ പ്രതിപക്ഷത്തിന് നേരെ പാര്‍ട്ടിക്കാര്‍ പോലും അക്രമം നടത്തുകയാണെന്നും ഒമ്പത് വര്‍ഷംകൊണ്ട് പോലീസിന്റെ ഹൈറാര്‍ക്കി മുഖ്യമന്ത്രി തകര്‍ത്തെന്നും പറഞ്ഞു.

Signature-ad

ഇതിനെല്ലാം മുഖ്യമന്ത്രി പൊതുസമുഹത്തോട് മറുപടി പറയേണ്ടതുണ്ട്്. ഇത് സ്റ്റാലിന്റെ റഷ്യയല്ല ജനാധിപത്യ കേരളമാണെന്നും മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ഇന്റലിജന്റ്‌സ് സംവിധാനം പിരിച്ചുവിടണമെന്നും പറഞ്ഞു. മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നതെന്നും ഇതുവരെ കേരളത്തിലെ ഏതെങ്കിലും മുഖ്യമന്ത്രി ഇത്തരത്തില്‍ മിണ്ടാതിരുന്നിട്ടുണ്ടോ എന്നും ചോദിച്ചു. മിടുക്കന്മാരായ പോലീസുകാര്‍ ഇപ്പോഴും സേനയിലുണ്ട്. എന്നാല്‍ മുഖ്യമന്ത്രി അവരുടെ മനോവീര്യം തകര്‍ക്കുകയാണെന്നും പറഞ്ഞു.

Back to top button
error: